( അശ്ശുഅറാഅ് ) 26 : 9

وَإِنَّ رَبَّكَ لَهُوَ الْعَزِيزُ الرَّحِيمُ

നിശ്ചയം നിന്‍റെ നാഥന്‍, അവന്‍ അജയ്യനായ കാരുണ്യവാന്‍ തന്നെയാകുന്നു.

ഗ്രന്ഥത്തിലെ സൂക്തങ്ങളിലൂടെ അല്ലാഹുവിനെ പരിചയപ്പെടുത്തിയിട്ടും വിശ്വ സിക്കാനോ ജീവിതലക്ഷ്യം മനസ്സിലാക്കാനോ തയ്യാറില്ലാത്തവരെ സംബന്ധിച്ചാണ് അവന്‍ ചോദ്യം ചെയ്യപ്പെടാത്ത അജയ്യനാണ് എന്നുപറഞ്ഞത്. 33: 72-73 ല്‍, അമാന ത്തായ അദ്ദിക്ര്‍ അവതരിപ്പിച്ചിട്ടുള്ളത് കപടവിശ്വാസികളായ പുരുഷന്മാരെയും കപട വിശ്വാസികളായ സ്ത്രീകളെയും അല്ലാഹുവിന്‍റെ അധികാരാവകാശങ്ങളില്‍ പങ്കുചേര്‍ ക്കുന്ന പുരുഷന്മാരെയും അല്ലാഹുവിന്‍റെ അധികാരാവകാശങ്ങളില്‍ പങ്കുചേര്‍ക്കുന്ന സ് ത്രീകളെയും ശിക്ഷിക്കുന്നതിന് വേണ്ടിയും വിശ്വാസികളായ പുരുഷന്മാരുടെയും വിശ്വാ സികളായ സ്ത്രീകളുടെയും മേല്‍ അല്ലാഹു മടങ്ങുന്നതിന് വേണ്ടിയുമാണ് എന്ന് പറഞ്ഞിട്ടുണ്ട്. ആരാണോ അദ്ദിക്ര്‍ ലഭിച്ചതിന് ശേഷം പശ്ചാത്തപിക്കുകയും വിശ്വാസം രൂപപ്പെടുത്തുകയും സല്‍ക്കര്‍മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്യുന്നത്, അവര്‍ക്ക് അല്ലാ ഹു ഏറെപ്പൊറുക്കുന്ന കാരുണ്യവാനാണ്. 7: 205-206 ല്‍ വിവരിച്ച പ്രകാരം വിശ്വാസികള്‍ നാഥന്‍റെ സന്ദേശമായ അദ്ദിക്ര്‍ ലോകര്‍ക്ക് എത്തിച്ചുകൊടുക്കുകവഴി നിഷ്പക്ഷവാനായ നാഥനെ സഹായിക്കുന്നവരായതിനാല്‍ നാഥന്‍ അവനെയും സഹായിക്കുന്നതാണ്. 4: 17-18; 18: 57; 25: 68-70 വിശദീകരണം നോക്കുക.