( അന്നംല് ) 27 : 52
فَتِلْكَ بُيُوتُهُمْ خَاوِيَةً بِمَا ظَلَمُوا ۗ إِنَّ فِي ذَٰلِكَ لَآيَةً لِقَوْمٍ يَعْلَمُونَ
അപ്പോള്‍, അവിടെയതാ അവരുടെ വീടുകള്‍ ശൂന്യമായിക്കിടക്കുന്നു- അവര്‍ അക്രമികളായിരുന്നതുകൊണ്ട്! നിശ്ചയം അതില്‍ അറിവുള്ള ജനതക്ക് ഒരു പാഠം തന്നെയുണ്ട്.
അറിവുള്ള ജനത എന്ന് പറഞ്ഞതുകൊണ്ട് ഉദ്ദേശിക്കുന്നത് ത്രികാലജ്ഞാനമായ അദ്ദിക്ര്‍ അറിവുള്ളവര്‍ എന്നാണ്. അതായത് അദ്ദിക്റിനെ എല്ലാവിധ ആപത്തു-വിപ ത്തുകളെത്തൊട്ടും രോഗങ്ങളെത്തൊട്ടും നരകക്കുണ്ഠത്തെത്തൊട്ടും കാത്തുസൂക്ഷിക്കു ന്ന പരിചയും മുഹൈമിനുമായി ഉപയോഗപ്പെടുത്തിക്കൊണ്ട് ത്രികാലജ്ഞാനിയും നി ഷ്പക്ഷവാനുമായ അല്ലാഹുവിനെയും എല്ലാ തിന്മകളുടെയും കാരണക്കാരനായ പി ശാചിനെയും തിരിച്ചറിഞ്ഞവരായതിനാല് അവര്‍ മുഹൈമിനായ അല്ലാഹുവിന്റെ മേല്‍ ഭരമേല്‍പ്പിച്ച് നിലകൊള്ളുന്നവരായിരിക്കും. 7: 84; 16: 99; 22: 8 വിശദീകരണം നോക്കുക.