( അന്നംല് ) 27 : 65

قُلْ لَا يَعْلَمُ مَنْ فِي السَّمَاوَاتِ وَالْأَرْضِ الْغَيْبَ إِلَّا اللَّهُ ۚ وَمَا يَشْعُرُونَ أَيَّانَ يُبْعَثُونَ

നീ പറയുക: ആകാശങ്ങളിലെയും ഭൂമിയിലെയും അദൃശ്യങ്ങള്‍ അറിയുന്ന വനായി അല്ലാഹുവല്ലാതെ മറ്റൊരുവനും ഇല്ലതന്നെ, അവര്‍ എന്നാണ് പുനര്‍ ജീവിപ്പിക്കപ്പെടുക എന്നുപോലും തിരിച്ചറിയാത്തവരുമാകുന്നു!

അറിവില്ലാത്ത ഏതൊരു കാര്യവും ത്രികാലജ്ഞാനിയില്‍ നിന്നുള്ള ത്രികാലജ്ഞാ ന ഗ്രന്ഥമായ അദ്ദിക്റിന്‍റെ ആളോട് ചോദിക്കണമെന്നാണ് 16: 43 ലും 21: 7 ലും പറഞ്ഞിട്ടുള്ളത്. തെളിവും സത്യവുമായ അദ്ദിക്ര്‍ മാത്രമാണ് 313 പ്രവാചകന്മാര്‍ക്കും നല്‍കപ്പെട്ടിട്ടുള്ളത് എന്ന് 21: 24 ലും; അന്ത്യപ്രവാചകനായ മുഹമ്മദിന് അവതരിപ്പിക്കപ്പെട്ട അദ്ദിക് റില്‍ മുമ്പ് വന്നിട്ടുള്ള 312 ഗ്രന്ഥങ്ങളും അവയുടെ നേരെച്ചൊവ്വെയുള്ള വിശദീകരണങ്ങ ളും അടങ്ങിയിട്ടുണ്ട് എന്ന് 16: 44 ലും പറഞ്ഞിട്ടുണ്ട്. 5: 48; 16: 20-21; 32: 4 വിശദീകരണം നോക്കുക.