( യൂനുസ് ) 10 : 34

قُلْ هَلْ مِنْ شُرَكَائِكُمْ مَنْ يَبْدَأُ الْخَلْقَ ثُمَّ يُعِيدُهُ ۚ قُلِ اللَّهُ يَبْدَأُ الْخَلْقَ ثُمَّ يُعِيدُهُ ۖ فَأَنَّىٰ تُؤْفَكُونَ

നീ ചോദിക്കുക: നിങ്ങളുടെ പങ്കാളികളില്‍ സൃഷ്ടിപ്പ് തുടങ്ങുകയും പിന്നെ അത് ആവര്‍ത്തിക്കുകയും ചെയ്യുന്ന വല്ലവരുമുണ്ടോ? നീ പറയുക: അല്ലാഹു മാത്രമാണ് സൃഷ്ടിപ്പ് ആരംഭിക്കുകയും പിന്നീട് അത് ആവര്‍ത്തിക്കുകയും ചെയ്യുന്നത്, അപ്പോള്‍ നിങ്ങള്‍ എങ്ങനെയാണ് തെറ്റിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്?

ആദ്യം സൃഷ്ടിപ്പ് നടത്തിയത് അല്ലാഹുവാണ് എന്ന് എല്ലാവരും സമ്മതിക്കുമെ ങ്കിലും പുനര്‍സൃഷ്ടിപ്പ് നടത്തുന്നത് അല്ലാഹു മാത്രമാണെന്ന് അല്ലാഹുവിന്‍റെ അധി കാരാവകാശങ്ങളില്‍ പങ്കുചേര്‍ക്കുന്നവര്‍ സമ്മതിക്കുകയില്ല. അതുകൊണ്ടാണ് മറുപടിക്കുവേണ്ടി കാത്തുനില്‍ക്കാതെ, 'സൃഷ്ടിപ്പിന് തുടക്കം കുറിച്ചതും അത് ആവര്‍ത്തിക്കുന്നതും പുനര്‍സൃഷ്ടിപ്പ് നടത്തുന്നതുമെല്ലാം പങ്കാളികളൊന്നുമില്ലാത്ത എല്ലാം അടക്കിഭരിക്കുന്ന ഏകനും സര്‍വ്വാധിപനും സ്വേച്ഛാധിപനും തന്നിഷ്ടം പ്രവര്‍ത്തിക്കുന്നവനുമായ അല്ലാഹു മാത്രമാണ്' എന്ന് പ്രവാചകനോടുതന്നെ ഉത്തരം പറയാന്‍ കല്‍പിച്ചിട്ടു ള്ളത്. അല്ലാഹുവും അദ്ദിക്റും ഒന്നാണെന്നിരിക്കെ അദ്ദിക്റിനെത്തൊട്ട് ജനങ്ങളെ തട ഞ്ഞുകൊണ്ടാണ് കപടവിശ്വാസികള്‍ അല്ലാഹുവില്‍ നിന്ന് ജനങ്ങളെ തടയുന്നത്. 63: 4 ല്‍, അല്ലാഹു കപടവിശ്വാസികളെ വധിച്ചിരിക്കുന്നു, എവിടേക്കാണ് അവര്‍ തെറ്റിപ്പിക്ക പ്പെട്ടുകൊണ്ടിരിക്കുന്നത് എന്നാണ് ചോദിച്ചിട്ടുള്ളത്. ഈ സൂക്തത്തിലെ 'നിങ്ങള്‍ അല്ലാഹുവില്‍ നിന്ന് എങ്ങനെയാണ് തെറ്റിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്' എന്നചോദ്യം കപട വിശ്വാസികളാല്‍ അദ്ദിക്റില്‍ നിന്ന് പിന്തിരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന അനുയായികളാ യ ഫാജിറുകളോടാണ്. ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന, ചിന്താശക്തി ഉപയോഗപ്പെടുത്താതെ പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്ന ഭ്രാന്തന്മാരായ ഇവരോട് 'നി ങ്ങളെ അധികപേരെയും പിശാച് പാട്ടിലാക്കിയല്ലോ, അപ്പോള്‍ നിങ്ങള്‍ ചിന്തിക്കുന്നവരായിരുന്നില്ലേ' എന്ന് പരലോകത്തുവെച്ച് ചോദിക്കുന്ന രംഗം 36: 59-62 ല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

42: 21 ല്‍, അതല്ല, അവര്‍ക്ക് അല്ലാഹുവിനെക്കൂടാതെ ജീവിത നിയമങ്ങള്‍ നിശ്ച യിച്ചുകൊടുക്കുന്ന വല്ല പങ്കാളികളുമുണ്ടോ, അല്ലാഹുവിന്‍റെ വചനം നേരത്തെ വന്നിട്ടുണ്ടായിരുന്നില്ലെങ്കില്‍ (അന്ത്യദിനത്തിന്‍റെ അവധി നിശ്ചയിച്ചിട്ടുണ്ടായിരുന്നില്ലെങ്കില്‍) അവര്‍ക്കിടയില്‍ തീരുമാനം കല്‍പ്പിക്കപ്പെടുകതന്നെ ചെയ്യുമായിരുന്നു, നിശ്ചയം അക്ര മികളായവര്‍ക്ക് വേദനാജനകമായ ശിക്ഷയുണ്ട് എന്നും; 31: 10-11 ല്‍, നിങ്ങള്‍ കാണുന്ന തൂണുകളില്ലാതെ അല്ലാഹു ആകാശങ്ങള്‍ സൃഷ്ടിച്ചു, ഭൂമിയില്‍ പര്‍വ്വതങ്ങളെ ആണിക ളെന്നോണം നാട്ടുകയും ചെയ്തു, ആ ഭൂമിയില്‍ എല്ലാ ജീവജാലങ്ങളെയും പരത്തിയിടുകയും ആകാശത്തുനിന്ന് വെള്ളമിറക്കി എല്ലാ സസ്യലതാദികളെയും ഉല്‍കൃഷ്ടമായ ഇണകളായി മുളപ്പിക്കുകയും ചെയ്തു, ഇതെല്ലാം അല്ലാഹുവിന്‍റെ സൃഷ്ടിപ്പാണ്, അപ്പോള്‍ അ വനെക്കൂടാതെയുള്ളവര്‍ സൃഷ്ടിച്ചത് എന്താണെന്ന് നിങ്ങള്‍ എനിക്കൊന്ന് കാണിച്ചുതരിക, അല്ല; ഈ അക്രമികള്‍ വ്യക്തമായ വഴികേടില്‍ തന്നെയാണ് എന്നും; 35: 40 ല്‍, നി ങ്ങള്‍ അല്ലാഹുവിനെക്കൂടാതെ വിളിച്ചുപ്രാര്‍ത്ഥിക്കുന്ന നിങ്ങളുടെ പങ്കാളികളെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ, അവര്‍ ഭൂമിയില്‍ എന്താണ് സൃഷ്ടിച്ചിട്ടുള്ളതെന്ന് എനിക്കൊന്ന് കാണിച്ചുതരിക, അല്ലെങ്കില്‍ അവര്‍ക്ക് ആകാശത്തിന്‍റെ സൃഷ്ടിപ്പില്‍ വല്ല പങ്കുമുണ്ടോ, അല്ലെങ്കില്‍ നാം അവര്‍ക്ക് ഒരു ഗ്രന്ഥം നല്‍കുകയും അവര്‍ അതിലെ തെളിവിന്‍റെ അടിസ്ഥാനത്തിലാണോ പങ്കാളികളെ കല്‍പ്പിക്കുന്നത്, അല്ല; ഈ അക്രമികള്‍ (മനുഷ്യപ്പിശാചു ക്കളായ നേതാക്കളും അവരെ പിന്‍പറ്റുന്ന അനുയായികളും) പരസ്പരം വഞ്ചനയല്ലാ തെ വാഗ്ദത്തം ചെയ്യുന്നില്ല എന്നും പറഞ്ഞിട്ടുണ്ട്. 13: 14 ല്‍,യഥാര്‍ത്ഥത്തിലുള്ള വിളി ക്ക് അര്‍ഹന്‍ അല്ലാഹു മാത്രമാണ്, അവനെക്കൂടാതെ ആരെയെല്ലാം ഇവര്‍ വിളിച്ചുപ്രാര്‍ ത്ഥിച്ചുകൊണ്ടിരിക്കുന്നുവോ, അവര്‍ ആരും തന്നെ ഇവര്‍ക്ക് യാതൊരു ഉത്തരവും നല്‍ കുന്നില്ല, വെള്ളത്തിലേക്ക് കൈ നീട്ടി അതിനോട് വായിലേക്ക് എത്തിപ്പെടുക എന്ന് പറഞ്ഞാല്‍ അത് വായിലേക്ക് എത്തിപ്പെടുകയില്ല എന്നതുപോലെയല്ലാതെ, കാഫിറുകളുടെ പ്രാര്‍ത്ഥന വഴികേടല്ലാതെ അല്ല എന്നും പറഞ്ഞിട്ടുണ്ട്.

13: 16 ല്‍, പ്രവാചകനും അതുവഴി വിശ്വാസിയും ചോദിക്കാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നു: ആകാശഭൂമികളുടെ ഉടമയായവന്‍ ആര്? അല്ലാഹുവാണെന്ന് നീ പറയുക. വീ ണ്ടും ചോദിക്കാന്‍ പറയുന്നു: അപ്പോള്‍ അവനെക്കൂടാതെ തങ്ങള്‍ക്കുതന്നെ യാതൊരു ഉപകാരവും ഉപദ്രവവും വരുത്താന്‍ കഴിയാത്തവരെ നിങ്ങള്‍ സംരക്ഷകരായി തെരഞ്ഞെ ടുത്തിരിക്കുന്നുവോ; വീണ്ടും ചോദിക്കുക: കാഴ്ചയുള്ളവനും അന്ധനും സമമാകുമോ? അല്ലെങ്കില്‍ അന്ധകാരവും പ്രകാശവും സമമാകുമോ? അതല്ലെങ്കില്‍ അല്ലാഹുവിനെ ക്കൂടാതെയുള്ള പങ്കാളികള്‍ ചിലസൃഷ്ടിപ്പ് നടത്തുകയും അല്ലാഹുവിന്‍റെ സൃഷ്ടിപ്പുമാ യി അത് അവര്‍ക്ക് ഒരേപോലെ തോന്നുകയുമാണോ? നീ പറയുക: അല്ലാഹുവാണ് എ ല്ലാ വസ്തുക്കളുടെയും സ്രഷ്ടാവ്, അവന്‍ എല്ലാം അടക്കിഭരിക്കുന്ന ഏകാധിപനുമാണ്. 4: 48; 6: 164-165; 7: 179 വിശദീകരണം നോക്കുക.