( അല്‍ മുഅ്മിനൂന്‍ ) 23 : 116

فَتَعَالَى اللَّهُ الْمَلِكُ الْحَقُّ ۖ لَا إِلَٰهَ إِلَّا هُوَ رَبُّ الْعَرْشِ الْكَرِيمِ

അപ്പോള്‍ യഥാര്‍ത്ഥ രാജാവായ അല്ലാഹു അത്യുന്നതനാകുന്നു, ബഹുമാന്യനായ സിംഹാസനത്തിന്‍റെ ഉടമയായ അവനല്ലാതെ മറ്റൊരു ഇലാഹും ഇല്ലതന്നെ.

എല്ലാം അടക്കിഭരിക്കുന്ന സിംഹാസനത്തിന്‍റെ ഉടമയായ അല്ലാഹുവിന്‍റെ മുമ്പില്‍ എല്ലാ കാര്യത്തെക്കുറിച്ചും ഉത്തരം പറയേണ്ടിവരുമെന്ന ബോധമില്ലാത്തവരാണ് അല്ലാഹു വിനെക്കൂടാതെ വേറെ ഇലാഹുകളെ തെരഞ്ഞെടുക്കുന്നവരും അല്ലാഹുവിന്‍റെ ഏക സം ഘത്തില്‍ പെടാതെ വിവിധ സംഘടനകളില്‍ പെട്ട് പിശാചിനെ മിത്രമായി സ്വീകരിച്ചവരു മായ അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍. 9: 129; 20: 114; 21: 108 വിശദീകരണം നോക്കുക.