( അല്‍ മആരിജ് ) 70 : 8

يَوْمَ تَكُونُ السَّمَاءُ كَالْمُهْلِ

അന്ന് ആകാശം ഉരുകിയ ലോഹം പോലെ ആയിത്തീരുന്നതാണ്. 

67: 3 ലും 50: 6 ലും വിവരിച്ച പ്രകാരം ആകാശം യാതൊരു വിടവും ഓട്ടയുമില്ലാ തെയാണ് നിലനില്‍ക്കുന്നതെങ്കില്‍ അന്ത്യദിനത്തില്‍ അത് ഉരുകിയ ലോഹം പോലെയാ യിത്തീരുമെന്നാണ് പറയുന്നത്. അന്ന് അത് റോസ് നിറത്തിലുള്ള ഓയിന്‍റ്മെന്‍റ്പോലെ ആയിത്തീരുമെന്ന് 55: 37 ലും പറഞ്ഞിട്ടുണ്ട്. 69: 16; 78: 19 വിശദീകരണം നോക്കുക.