( അന്നംല് ) 27 : 87

وَيَوْمَ يُنْفَخُ فِي الصُّورِ فَفَزِعَ مَنْ فِي السَّمَاوَاتِ وَمَنْ فِي الْأَرْضِ إِلَّا مَنْ شَاءَ اللَّهُ ۚ وَكُلٌّ أَتَوْهُ دَاخِرِينَ

'സ്വൂര്‍'എന്ന കാഹളത്തില്‍ ഊതപ്പെടുന്ന ദിനമോ! അപ്പോള്‍ ആകാശങ്ങളിലു ള്ളവരും ഭൂമിയിലുള്ളവരും സംഭീതരായിത്തീരുന്നതാണ്-അല്ലാഹു ഉദ്ദേശിച്ചവര്‍ ഒഴികെ; എല്ലാ ഓരോരുത്തരും അവന്‍റെ മുമ്പില്‍ ദീനരായി വരുന്നതുമാണ്.

39: 68 ല്‍ പറഞ്ഞ പ്രകാരം സ്വൂര്‍ എന്ന കാഹളത്തില്‍ ഒന്നാമതായി ഊതപ്പെടുമ്പോള്‍ അല്ലാഹു ഉദ്ദേശിച്ചവരൊഴികെ ആകാശത്തുള്ളവരും ഭൂമിയിലുള്ളവരുമെല്ലാം മ രിച്ച് വീഴുന്നതാണ്. പിന്നീട് രണ്ടാമത് ഊതപ്പെടുമ്പോള്‍ എല്ലാവരും എഴുന്നേറ്റുനിന്ന് ചുറ്റുഭാഗത്തേക്കും നോക്കുന്നതാണ്. 36: 53 ല്‍ പറഞ്ഞ പ്രകാരം മൂന്നാം പ്രാവശ്യം കാ ഹളത്തില്‍ ഊതപ്പെടുമ്പോള്‍ എല്ലാവരും നാഥന്‍റെ മുമ്പില്‍ ഹാജരാക്കപ്പെടുന്നതുമാ ണ്. 1: 3; 23: 103 വിശദീകരണം നോക്കുക.