( അല്‍ ഖസസ് ) 28 : 32

اسْلُكْ يَدَكَ فِي جَيْبِكَ تَخْرُجْ بَيْضَاءَ مِنْ غَيْرِ سُوءٍ وَاضْمُمْ إِلَيْكَ جَنَاحَكَ مِنَ الرَّهْبِ ۖ فَذَانِكَ بُرْهَانَانِ مِنْ رَبِّكَ إِلَىٰ فِرْعَوْنَ وَمَلَئِهِ ۚ إِنَّهُمْ كَانُوا قَوْمًا فَاسِقِينَ

നീ നിന്‍റെ കൈ പോക്കറ്റില്‍ പ്രവേശിപ്പിക്കുക, യാതൊരു തിന്മയും കൂടാതെ തൂവെള്ള നിറത്തിലുള്ളതായി അത് പുറത്തുവരുന്നതാണ്, ഭയത്തില്‍ നിന്നും മോചനത്തിനായി നിന്‍റെ കൈകള്‍ നീ ശരീരത്തിലേക്ക് ചേര്‍ത്ത് വെക്കുകയും ചെയ്യുക, അപ്പോള്‍ അവരണ്ടും ഫിര്‍ഔനിലേക്കും അവന്‍റെ മുഖ്യന്മാരിലേ ക്കുമുള്ള നിന്‍റെ നാഥനില്‍ നിന്നുള്ള രണ്ട് തെളിവുകളാകുന്നു, നിശ്ചയം അവര്‍ തെമ്മാടികളായ ഒരു ജനത തന്നെയായിരിക്കുന്നു.

സൂക്തത്തില്‍ ഭയത്തില്‍ നിന്നും മോചനത്തിനായി കൈകള്‍ ശരീരത്തോട് ചേ ര്‍ത്തുവെക്കുക എന്നതിന്‍റെ ആശയം ഫിര്‍ഔനും പ്രഭൃതികളും ഉപദ്രവിക്കാന്‍ തുനി യുകയാണെങ്കില്‍ വെപ്രാളം കാണിക്കാതെ, കൈകാലുകളിട്ടടിക്കാതെ, കൈകള്‍ ശരീ രത്തോട് ചേര്‍ത്തുകൊണ്ട് ഒന്നും സംഭവിക്കാത്ത മട്ടില്‍ നിശ്ചലമായി നില്‍ക്കുക എന്നാ ണ്. ജനങ്ങള്‍ ഒന്നടങ്കം എതിര്‍ത്തപ്പോള്‍ ഗുഹാവാസികളായ ഏഴ് യുവാക്കളും ഇതേ നിലപാടുതന്നെയാണ് കൈക്കൊണ്ടത്. 17: 17; 18: 14-15; 27: 12 വിശദീകരണം നോക്കുക.