( അല്‍ ഖസസ് ) 28 : 41

وَجَعَلْنَاهُمْ أَئِمَّةً يَدْعُونَ إِلَى النَّارِ ۖ وَيَوْمَ الْقِيَامَةِ لَا يُنْصَرُونَ

അവരെ നാം നരകത്തിലേക്ക് വിളിക്കുന്ന നേതാക്കന്മാരാക്കുകയും ചെയ്തു, അന്ത്യദിനത്തിലോ, അവര്‍ യാതൊരുവിധത്തിലും സഹായിക്കപ്പെടുന്നവരാവു കയുമില്ല.

ഇന്ന് ഫുജ്ജാറുകളില്‍ പെട്ട അക്രമികളും അഹങ്കാരികളും ഭ്രാന്തന്മാരും തെ മ്മാടികളുമായ കപടവിശ്വാസികളാണ് അനുയായികളെ നരകത്തിലേക്ക് വിളിച്ചുകൊ ണ്ടിരിക്കുന്നത്. അവര്‍ വിചാരണയില്ലാതെ നരകത്തിന്‍റെ അടിത്തട്ടിലേക്ക് പോകുന്ന വരാണ്. അദ്ദിക്ര്‍ പഠിപ്പിക്കുന്നതുപോലെ അദ്ദിക്ര്‍ കൊണ്ട് പ്രൗഢരാകുന്നതിന് പക രം അതിനെ അവഗണിച്ച് നാശകാരികളും തെമ്മാടികളും ചിന്തയില്ലാത്തവരുമായ തിനാലാണ് അവര്‍ ശപിക്കപ്പെടാനും കോപിക്കപ്പെടാനും ഇടയായത്. 27: 84; 40: 46 -47; 63: 4-6 വിശദീകരണം നോക്കുക.