( അല്‍ ഖസസ് ) 28 : 71
قُلْ أَرَأَيْتُمْ إِنْ جَعَلَ اللَّهُ عَلَيْكُمُ اللَّيْلَ سَرْمَدًا إِلَىٰ يَوْمِ الْقِيَامَةِ مَنْ إِلَٰهٌ غَيْرُ اللَّهِ يَأْتِيكُمْ بِضِيَاءٍ ۖ أَفَلَا تَسْمَعُونَ
നീ ചോദിക്കുക: നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ, അല്ലാഹു നിങ്ങളുടെമേല്‍ രാ വിനെ അന്ത്യനാള്‍വരെ തുടര്‍ച്ചയായി നിലനിര്ത്തിയിരുന്നുവെങ്കില് അല്ലാ ഹു അല്ലാതെ വേറെ ഏതൊരു ഇലാഹാണ് നിങ്ങള്‍ക്ക് വെളിച്ചം കൊണ്ടുവ ന്ന് തരിക, അപ്പോള്‍ നിങ്ങള്‍ കേള്‍ക്കുന്നില്ലെയോ?
പ്രപഞ്ചത്തില്‍ നടക്കുന്ന സംഭവങ്ങളെല്ലാം ചൂണ്ടിക്കാണിച്ച്, അല്ലാഹു അവനെ യും നിങ്ങളെയും നിങ്ങളുടെ ജീവിതലക്ഷ്യത്തെയും വിവരിച്ചുതരുന്ന അദ്ദിക്ര്‍ നിങ്ങള്‍ കേള്‍ക്കുന്നില്ലെയോ എന്നാണ് ചോദിക്കുന്നത്. 21: 10; 25: 62; 67: 10-11, 30 വിശദീകര ണം നോക്കുക.