( അല്‍ ഖസസ് ) 28 : 72

قُلْ أَرَأَيْتُمْ إِنْ جَعَلَ اللَّهُ عَلَيْكُمُ النَّهَارَ سَرْمَدًا إِلَىٰ يَوْمِ الْقِيَامَةِ مَنْ إِلَٰهٌ غَيْرُ اللَّهِ يَأْتِيكُمْ بِلَيْلٍ تَسْكُنُونَ فِيهِ ۖ أَفَلَا تُبْصِرُونَ

നീ ചോദിക്കുക: നിങ്ങള്‍ മനസ്സിലാക്കുന്നില്ലെയോ, അല്ലാഹു നിങ്ങളുടെമേല്‍ പകലിനെ അന്ത്യനാള്‍വരെ തുടര്‍ച്ചയായി നിലനിര്‍ത്തിയിരുന്നുവെങ്കില്‍ അ ല്ലാഹു അല്ലാതെ വേറെ ഏതൊരു ഇലാഹാണ് നിങ്ങള്‍ക്ക് സമാധാനത്തോടെ വിശ്രമിക്കാവുന്ന രാത്രിയെ കൊണ്ടുവന്ന് തരാനുള്ളത്? അപ്പോള്‍ നിങ്ങള്‍ ഉ ള്‍ക്കാഴ്ചയുള്ളവരാകുന്നില്ലെയോ?

എല്ലാവിവരങ്ങളും അടങ്ങിയ ഉള്‍ക്കാഴ്ചാദായകമായ അദ്ദിക്ര്‍ കാണാന്‍ കണ്ണി ന്‍റെ കാഴ്ച ഉപയോഗപ്പെടുത്തുന്നവരാകുന്നില്ലെയോ എന്നാണ് ചോദ്യം. 7: 179; 17: 12; 32: 26-27 വിശദീകരണം നോക്കുക.