( അൽ അഅ്റാഫ് ) 7 : 179

وَلَقَدْ ذَرَأْنَا لِجَهَنَّمَ كَثِيرًا مِنَ الْجِنِّ وَالْإِنْسِ ۖ لَهُمْ قُلُوبٌ لَا يَفْقَهُونَ بِهَا وَلَهُمْ أَعْيُنٌ لَا يُبْصِرُونَ بِهَا وَلَهُمْ آذَانٌ لَا يَسْمَعُونَ بِهَا ۚ أُولَٰئِكَ كَالْأَنْعَامِ بَلْ هُمْ أَضَلُّ ۚ أُولَٰئِكَ هُمُ الْغَافِلُونَ

നിശ്ചയം ജിന്നുകളില്‍ നിന്നും മനുഷ്യരില്‍ നിന്നും അധികപേരെക്കൊണ്ടും നരകക്കുണ്ഠം നാം കുത്തിനിറക്കുകതന്നെ ചെയ്യും, അവര്‍ക്ക് ഹൃദയങ്ങളു ണ്ട്, അതുകൊണ്ട് അവര്‍ ജീവിതലക്ഷ്യം ഗ്രഹിക്കുകയില്ല, അവര്‍ക്ക് കണ്ണുകളുണ്ട്, അതുകൊണ്ട് അവര്‍ ഉള്‍ക്കാഴ്ച കാണുകയില്ല, അവര്‍ക്ക് ചെവികളു മുണ്ട്, അതുകൊണ്ട് അവര്‍ അത് കേള്‍ക്കുന്നവരാവുകയില്ല, അക്കൂട്ടര്‍ കന്നുകാലികളെപ്പോലെയാണ്-അല്ല; അവര്‍ അവയെക്കാള്‍ ഏറ്റവും വഴിപിഴച്ചിരിക്കുന്നു; അക്കൂട്ടര്‍, അവര്‍ തന്നെയാണ് പ്രജ്ഞയറ്റവര്‍.

25: 43-44 സൂക്തങ്ങളില്‍: തന്‍റെ ദേഹേച്ഛയെ ഇലാഹായി തെരഞ്ഞെടുത്തവനെ നീ കണ്ടുവോ? അപ്പോള്‍ നീ അവരുടെ കാര്യങ്ങള്‍ നോക്കുന്നവനാണോ? ഇത്തരം കാഫിറുകളില്‍ അധികപേരും കേള്‍ക്കുകയും ചിന്തിക്കുകയും ചെയ്യുമെന്ന് നീ കണക്കുകൂട്ടുന്നുവോ? നിശ്ചയം, അവര്‍ കന്നുകാലികളെപ്പോലെ അല്ലാതെയല്ല; അല്ല, അവരാണ് ഏറ്റവും വഴിപിഴച്ചവര്‍ എന്ന് പറഞ്ഞിട്ടുണ്ട്.

ചിന്താശക്തി ഉപയോഗപ്പെടുത്തി ജീവിതലക്ഷ്യം മനസ്സിലാക്കാത്ത അറബി ഖുര്‍ആന്‍ വായിക്കുന്ന കപടവിശ്വാസികളും അനുയായികളുമടങ്ങിയ ഫുജ്ജാറുകള്‍ക്ക് കാഴ്ചയും കേള്‍വിയും ബുദ്ധിശക്തിയുമെല്ലാം ഉണ്ടെങ്കിലും അവര്‍ 6: 104 ല്‍ പറഞ്ഞ ഉള്‍ക്കാഴ്ചദായകമായ അദ്ദിക്ര്‍ കാണുകയോ കേള്‍ക്കുകയോ ഇല്ല. ഈ സൂക്തത്തില്‍ അവരെക്കുറിച്ച് കന്നുകാലികളേക്കാള്‍ ഏറ്റവും പിഴച്ച പ്രജ്ഞയറ്റവര്‍ എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളതെങ്കില്‍, കേള്‍വിയുണ്ടായിട്ടും അദ്ദിക്ര്‍ കേള്‍ക്കാത്ത ബധിരരും സംസാരവൈഭവം ഉണ്ടായിട്ടും അദ്ദിക്റിനെക്കുറിച്ച് ലോകരോട് പറയാത്ത ഊമരുമായ ചിന്താശക്തി ഉപയോഗപ്പെടുത്താത്ത അവരെ 1000 സമുദായങ്ങളില്‍ പെട്ട ജീവികളില്‍ വെച്ച് ഏറ്റവും ദുഷ്ടര്‍ എന്നാണ് 8: 22 ല്‍ വിശേഷിപ്പിച്ചിട്ടുള്ളത്. 

4: 41; 10: 33 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം കപടവിശ്വാസികള്‍ അറിഞ്ഞുകൊണ്ട് അദ്ദിക്റിന്‍റെ 40 പേരുകളും മൂടിവെക്കുന്നതിനാല്‍ അവര്‍ നാഥനാല്‍ വധിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ട് അവരെ ഇനി ഉണര്‍ത്താന്‍ സാധ്യമല്ല. പ്രജ്ഞയറ്റവരെക്കൊണ്ട് ഉദ്ദേശിക്കുന്നത് കപടവിശ്വാസികളെ പിന്‍പറ്റുന്ന അനുയായികളെയാണ്. അവരെ അദ്ദിക്ര്‍ കൊണ്ട് ഉണര്‍ത്തിയാല്‍ ഉണര്‍ന്നേക്കാം. എന്നാല്‍ ഈ സൂക്തത്തില്‍ പറഞ്ഞ പ്രജ്ഞയറ്റവര്‍ അദ്ദിക്ര്‍ കൊണ്ട് ഉണര്‍ത്തിയിട്ടും ഉണരാത്തവരാണ്. തങ്ങളുടെ ഹൃദയങ്ങളുടെ മേലിലും കേള്‍വിയുടെ മേലിലും കാഴ്ചയുടെ മേലിലും മുദ്രവെക്കപ്പെട്ട പ്രജ്ഞയറ്റവര്‍ എന്ന് 16: 108 ല്‍ പറഞ്ഞതും ഉണര്‍ത്തിയാല്‍ ഉണരാന്‍ സാധ്യതയുള്ള പ്രജ്ഞയറ്റവരെക്കുറിച്ചല്ല; മറിച്ച് ഉണര്‍ത്തിയാലും ഉണരാത്ത ലക്ഷ്യബോധം നഷ്ടപ്പെട്ടവരെക്കുറിച്ചാണ്. 4: 150-151; 9: 67-68 വിശദീകരണം നോക്കുക.