وَلَقَدْ فَتَنَّا الَّذِينَ مِنْ قَبْلِهِمْ ۖ فَلَيَعْلَمَنَّ اللَّهُ الَّذِينَ صَدَقُوا وَلَيَعْلَمَنَّ الْكَاذِبِينَ
നിശ്ചയം, അവര്‍ക്ക് മുമ്പുണ്ടായിരുന്നവരെയും നാം പരീക്ഷണത്തിന് വിധേയ രാക്കിയിട്ടുണ്ട്, അങ്ങനെ അവരില്‍ സത്യസന്ധന്മാര് ആരാണെന്നും കളവ് പ റയുന്നവര്‍ ആരാണെന്നും അല്ലാഹു അറിയുകതന്നെ ചെയ്യും.
മനുഷ്യരെ പരീക്ഷണത്തിന് വിധേയമാക്കുന്നത് അല്ലാഹുവിന്റെ വിശ്വാസിയായ പ്രതിനിധിക്ക് ആരാണ് കപടവിശ്വാസികളെന്നും ആരാണ് യഥാര്‍ത്ഥ വിശ്വാസികളെന്നും തിരിച്ചറിയുന്നതിന് വേണ്ടിയാണ്. സത്യമായ അല്ലാഹുവിലേക്കുള്ള ഏക വഴിയും മിഥ്യ യായ പിശാചിന്റെ വിവിധ വഴികളും വിവരിക്കുന്ന അദ്ദിക്ര്‍ സ്വര്‍ഗത്തില്‍ വെച്ചുതന്നെ പഠിപ്പിക്കപ്പെട്ടിട്ടുള്ള മനുഷ്യര്‍ അത് ഉപയോഗപ്പെടുത്തി അവരവരുടെ ഭാഗധേയം-സ്വര് ഗം അല്ലെങ്കില്‍ നരകം-ഇവിടെവെച്ച് തീരുമാനിക്കുന്നതിന് വേണ്ടിയാണ് അവരെ ഭൂമിയി ലേക്ക് നിയോഗിച്ചിട്ടുള്ളത്. 5: 48; 6: 164-165; 16: 111 വിശദീകരണം നോക്കുക.