( അന്കബൂത്ത് ) 29 : 4
أَمْ حَسِبَ الَّذِينَ يَعْمَلُونَ السَّيِّئَاتِ أَنْ يَسْبِقُونَا ۚ سَاءَ مَا يَحْكُمُونَ
തിന്മ പ്രവര്ത്തിച്ചുകൊണ്ടിരിക്കുന്നവര് കണക്കുകൂട്ടുന്നുവോ, അവര്ക്ക് നമ്മെ യങ്ങ് മുന്കടക്കാമെന്ന്? എത്ര മോശപ്പെട്ട തീരുമാനമാണ് അവര് കൈക്കൊള്ളു ന്നത്!
നിഷ്പക്ഷവാനായ നാഥനെ പരിചയപ്പെടുത്തുന്ന അദ്ദിക്ര് ലഭിച്ചിട്ട് അതിന്റെ വിധി വിലക്കുകള്ക്ക് വിരുദ്ധമായി പ്രവര്ത്തിച്ചുകൊണ്ടിരിക്കുന്നവരെല്ലാം തന്നെ തിന്മ പ്രവര് ത്തിച്ചുകൊണ്ടിരിക്കുന്നവരാണ്. അവര് വായിച്ച ഗ്രന്ഥം അവര്ക്കെതിരെ സാക്ഷി പറയു കയും വാദിക്കുകയും ചെയ്ത് അവരെ നരകക്കുണ്ഠത്തിലേക്ക് തള്ളിവിടുന്നതാണ്. 9: 80-82; 25: 29-30; 45: 20-21 വിശദീകരണം നോക്കുക.