( അന്നഹ്ൽ ) 16 : 111

يَوْمَ تَأْتِي كُلُّ نَفْسٍ تُجَادِلُ عَنْ نَفْسِهَا وَتُوَفَّىٰ كُلُّ نَفْسٍ مَا عَمِلَتْ وَهُمْ لَا يُظْلَمُونَ

എല്ലാഓരോ ആത്മാവും ആ ആത്മാവിനെത്തൊട്ട് തര്‍ക്കിച്ചുകൊണ്ട് വരു ന്ന ഒരുനാള്‍! അന്ന് ഓരോ ആത്മാവിനും അവര്‍ പ്രവര്‍ത്തിച്ചത് പൂര്‍ണ്ണമായി നല്‍കപ്പെടുന്നതുമാണ്, അവര്‍ അല്‍പം പോലും അനീതി കാണിക്കപ്പെടുന്നവരാവുകയുമില്ല.

ആണായിരിക്കട്ടെ പെണ്ണായിരിക്കട്ടെ ഓരോ ആത്മാവും സ്വര്‍ഗം അല്ലെങ്കില്‍ ന രകം നാലാംഘട്ടമായ ഇവിടെവെച്ച് സമ്പാദിക്കുന്നതാണെന്ന് ഈ സൂക്തവും പഠിപ്പി ക്കുന്നു. ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്റാണ് മൊത്തംജീ വിതത്തില്‍ കൂടുതല്‍ കേട്ടതും വായിച്ചതും പിന്‍പറ്റിയതുമെങ്കില്‍ അവരുടെ പിരടിയി ല്‍ ബന്ധിച്ചിട്ടുള്ള പ്രവര്‍ത്തന റിക്കാര്‍ഡ് അവരുടെ വലതുകയ്യില്‍ ലഭിക്കുന്നതും അവ ര്‍ വിചാരണക്കുശേഷം സ്വര്‍ഗത്തിലേക്ക് നയിക്കപ്പെടുന്നതുമാണ്. 11: 111 ല്‍ വിവരിച്ച പ്രകാരം അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ക്ക് ഇടതുകൈയില്‍ കര്‍മരേഖ ലഭിക്കുമ്പോള്‍ അവര്‍ "ഓ എന്‍റെ നാശം! ഇത് എന്തൊരു ഗ്രന്ഥമാണ്! ചെറുതോ വലു തോ ആയ ഒന്നും തന്നെ ഇതില്‍ കൊത്തിവെക്കാതെ വിട്ടുപോയിട്ടില്ലല്ലോ!" എന്ന് വില പിക്കുന്നതാണ്. 4: 145-147 ല്‍ വിവരിച്ച പ്രകാരം ഫുജ്ജാറുകളിലെ തെമ്മാടികളായ ക പടവിശ്വാസികള്‍ വിചാരണയില്ലാതെ നരകത്തിന്‍റെ അടിത്തട്ടില്‍ പോകുന്നവരാണ്. 3: 30; 10: 108; 18: 49 വിശദീകരണം നോക്കുക.