مَنْ كَانَ يَرْجُو لِقَاءَ اللَّهِ فَإِنَّ أَجَلَ اللَّهِ لَآتٍ ۚ وَهُوَ السَّمِيعُ الْعَلِيمُ
ആരെങ്കിലും അല്ലാഹുവുമായി കണ്ടുമുട്ടണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്, അപ്പോള് നിശ്ചയം അല്ലാഹു നിശ്ചയിച്ച അവധി വരികതന്നെ ചെയ്യും, അവന് എല്ലാം കേള്ക്കുന്ന സര്വ്വജ്ഞനുമാകുന്നു.
പ്രകാശമായ അദ്ദിക്റിന്റെ വെളിച്ചത്തില് ചരിക്കുന്ന വിശ്വാസി മാത്രമേ മരണസമയത്ത് ആത്മാവുകൊണ്ട് പ്രസന്നതയോടുകൂടി നാഥനെ നോക്കുകയുള്ളൂ എന്ന് 75: 22-23 ലും; അറബി ഖുര്ആന് വായിക്കുന്ന കപടവിശ്വാസികളും അനുയായികളുമടങ്ങിയ ഫുജ്ജാറുകള് അന്ധകാരത്തില് കഴിഞ്ഞുകൂടുന്നതിനാല് മരണസമയത്ത് ദുഖത്തോടുകൂടി പിശാചിനെയാണ് നോക്കുക എന്ന് 75: 24 ലും പറഞ്ഞിട്ടുണ്ട്. വിധിദിവസം ഫുജ്ജാറുകള് നാഥനെ കാണാതിരിക്കുന്നതിന് വേണ്ടി അവര്ക്കും നാഥനുമിടയില് ഒരു മറ ഇട പ്പെടുമെന്ന് 83: 15 ല് പറഞ്ഞിട്ടുണ്ട്. 6: 31; 25: 21-23; 84: 6 വിശദീകരണം നോക്കുക.