( അന്‍കബൂത്ത് ) 29 : 44

خَلَقَ اللَّهُ السَّمَاوَاتِ وَالْأَرْضَ بِالْحَقِّ ۚ إِنَّ فِي ذَٰلِكَ لَآيَةً لِلْمُؤْمِنِينَ

അല്ലാഹു ആകാശങ്ങളെയും ഭൂമിയെയും ലക്ഷ്യത്തോടുകൂടിയാണ് സൃഷ്ടി ച്ചിട്ടുള്ളത്, നിശ്ചയം അതില്‍ വിശ്വാസികള്‍ക്ക് ഒരു പാഠം തന്നെയുണ്ട്.

ബുദ്ധിശക്തി നല്‍കപ്പെട്ട മനുഷ്യരില്‍ ആരാണ് ആകാശഭൂമികളുടെ സൃഷ്ടിപ്പി ന്‍റെ പിന്നിലുള്ള ലക്ഷ്യം കണ്ടെത്തുക എന്ന് പരീക്ഷിക്കുന്നതിന് വേണ്ടിയാണ് അല്ലാ ഹു ആകാശഭൂമികളെയും അവക്കിടയിലുള്ളവയെയും സൃഷ്ടിച്ചിട്ടുള്ളത്. എന്നാല്‍ ആ യിരത്തില്‍ ഒന്നായ വിശ്വാസികള്‍ മാത്രമേ പ്രസ്തുത ലക്ഷ്യം അദ്ദിക്റില്‍ നിന്ന് കണ്ടെ ത്തുകയും ആകാശഭൂമികളുടെ നിലനില്‍പ്പിന് വേണ്ടിയുള്ള ത്രാസ്സും അമാനത്തുമായ അദ്ദിക്ര്‍ ലോകരില്‍ പ്രചരിപ്പിക്കുകയുമുള്ളൂ. 3: 190-191; 23: 115; 45: 22 വിശദീകരണം നോക്കുക.