( അന്‍കബൂത്ത് ) 29 : 43

وَتِلْكَ الْأَمْثَالُ نَضْرِبُهَا لِلنَّاسِ ۖ وَمَا يَعْقِلُهَا إِلَّا الْعَالِمُونَ

ഇത്തരം ഉപമകളെല്ലാം നാം മനുഷ്യര്‍ക്കുവേണ്ടി വിവരിച്ചുകൊടുക്കുകയാണ്, എന്നാല്‍ ജ്ഞാനികളല്ലാതെ അവയെപ്പറ്റി ചിന്തിക്കുന്നവരാവുകയില്ല.

ജീവജാലങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി മനുഷ്യര്‍ക്ക് ബുദ്ധിശക്തി നല്‍കിയ അല്ലാ ഹു അവരെക്കുറിച്ചും ജീവിതലക്ഷ്യത്തെക്കുറിച്ചും മനസ്സിലാക്കുന്നതിനുവേണ്ടി എല്ലാവി ധ ഉപമ ഉദാഹരണങ്ങളും അടങ്ങിയതും ത്രികാലജ്ഞാനവുമായ ഹൃദയത്തിന്‍റെ ഭാഷ യിലുള്ള അദ്ദിക്ര്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ ജ്ഞാനികള്‍ മാത്രമേ അത് ഉപയോഗപ്പെടു ത്തി ചിന്തിക്കുന്നവരാവുകയുള്ളൂ. അങ്ങനെ ചെയ്യാത്ത അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ പ്രജ്ഞയറ്റ ഭ്രാന്തന്മാരും നരകത്തിന്‍റെ വിറകുകളുമാണ്. അവരില്‍ ബുദ്ധിമാ ന്മാരെന്ന് ദുരഭിമാനിക്കുന്നവര്‍ മരണത്തോടെ 4: 145 ല്‍ പറഞ്ഞ പ്രകാരം വിചാരണയി ല്ലാതെയും, ഒന്നും പഠിച്ചിട്ടില്ലെന്ന് പറയുന്ന സാധാരണക്കാര്‍ 39: 71 ല്‍ പറഞ്ഞ പ്രകാരം വിചാരണക്ക് ശേഷവുമാണ് നരകത്തില്‍ പോവുക. 7: 179; 8: 22; 35: 28 വിശദീകരണം നോക്കുക.