وَمَا كُنْتَ تَتْلُو مِنْ قَبْلِهِ مِنْ كِتَابٍ وَلَا تَخُطُّهُ بِيَمِينِكَ ۖ إِذًا لَارْتَابَ الْمُبْطِلُونَ
അതിനുമുമ്പ് നീ ഗ്രന്ഥത്തില് നിന്ന് ഒന്നും തിലാവത്ത് ചെയ്യുന്നവനായിരുന്നില്ല, നിന്റെ വലതുകൈകൊണ്ട് അത് പകര്ത്തുന്നവനുമായിരുന്നില്ല, അങ്ങനെ ആ യിരുന്നെങ്കില് മിഥ്യാവാദികള്ക്ക് സംശയിക്കാമായിരുന്നു.
എഴുത്തും വായനയും അറിയാത്ത നിരക്ഷരനായ പ്രവാചകനിലൂടെയാണ് അദ്ദിക്ര് അവതരിപ്പിക്കപ്പെട്ടിട്ടുള്ളത് എന്നതിനാല് അത് അല്ലാഹുവില് നിന്നുള്ളതാണെന്ന കാ ര്യത്തില് ആര്ക്കും ഒരു സംശയവുമുണ്ടാകേണ്ടതില്ല. എന്നാല് ഇന്നത്തെ മിഥ്യാവാദിക ളായ അറബി ഖുര്ആന് വായിക്കുന്ന ഫുജ്ജാറുകള്ക്ക് അദ്ദിക്റിന്റെ കാര്യത്തില് മാത്ര മാണ് സംശയമുള്ളത്, എന്നല്ലാതെ 25: 18; 48: 12 എന്നീ സൂക്തങ്ങളില് പറഞ്ഞ ഈ കെ ട്ടജനതയ്ക്ക് മറ്റുകാര്യങ്ങളിലൊന്നും യാതൊരു സംശയവുമില്ലതന്നെ! 7: 173; 14: 28-30; 42: 52 വിശദീകരണം നോക്കുക.