( അന്‍കബൂത്ത് ) 29 : 54

يَسْتَعْجِلُونَكَ بِالْعَذَابِ وَإِنَّ جَهَنَّمَ لَمُحِيطَةٌ بِالْكَافِرِينَ

അവര്‍ ശിക്ഷക്ക് വേണ്ടി നിന്നോട് ധൃതികാണിക്കുന്നു, നിശ്ചയം നരകക്കു ണ്ഠം ഇത്തരം കാഫിറുകളെക്കൊണ്ട് വലയം ചെയ്തുകഴിഞ്ഞിട്ടുണ്ട്.

ശിക്ഷയൊന്നും വരികയില്ല എന്ന മിഥ്യാധാരണയില്‍ ജീവിക്കുന്ന കാഫിറുകളോട് വിശ്വാസികള്‍ അവരുടെ ജീവിതശൈലി അദ്ദിക്റിന് അനുസരിച്ച് മാറ്റണമെന്ന് ഉണര്‍ത്തു മ്പോള്‍ അത് കേള്‍ക്കാന്‍പോലും തയ്യാറാവാതെ 'എന്നാല്‍ നീ ആ ശിക്ഷയിങ്ങ് കൊ ണ്ടുവരിക' എന്നമട്ടില്‍ പ്രതികരിക്കുകയാണ് ചെയ്യുക. നാലാം ഘട്ടമായ ഭൂമിയില്‍ വെച്ച് ഏഴാം ഘട്ടത്തിലേക്ക് വേണ്ടി സ്വര്‍ഗം പണിയാനാണ് മനുഷ്യനെ ഭൂമിയില്‍ നിയോഗി ച്ചിട്ടുള്ളത് എന്നിരിക്കെ അല്ലാഹുവിന്‍റെ മാര്‍ഗത്തിലുള്ള ദീര്‍ഘായുസ്സിനുവേണ്ടി പ്രാര്‍ത്ഥി ക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യാതെ ജിഹാദിന്‍റെപേരില്‍ ആത്മഹത്യ ചെയ്ത് മരണ ത്തിനുവേണ്ടി ധൃതികൂട്ടുന്ന കാഫിറുകളെ നരകക്കുണ്ഠം വലയം ചെയ്തിരിക്കുന്നു എ ന്നാണ് സൂക്തം മുന്നറിയിപ്പ് നല്‍കുന്നത്. ഇന്ന് ലോകരില്‍ മറ്റേത് ജനവിഭാഗത്തെക്കാളും ധൃതിയും ഭൗതിക ജീവിതത്തോട് കൂടുതല്‍ ആസക്തിയുമുള്ളത് അറബി ഖുര്‍ആന്‍ വാ യിക്കുന്ന ഫുജ്ജാറുകള്‍ക്കാണ്. ഗ്രന്ഥത്തിന്‍റെ ഭാവിപ്രവചനങ്ങള്‍ പുലര്‍ന്ന് കാണാന്‍ ധൃതികൂട്ടുന്നതും അവര്‍ തന്നെയാണ്. 2: 19; 18: 29; 34: 19-20 വിശദീകരണം നോക്കുക.