( അന്കബൂത്ത് ) 29 : 55
يَوْمَ يَغْشَاهُمُ الْعَذَابُ مِنْ فَوْقِهِمْ وَمِنْ تَحْتِ أَرْجُلِهِمْ وَيَقُولُ ذُوقُوا مَا كُنْتُمْ تَعْمَلُونَ
തങ്ങളുടെ മുകള്ഭാഗത്തുനിന്നും തങ്ങളുടെ കാലുകള്ക്കടിയില്നിന്നും ശിക്ഷ അവരെ മൂടുന്ന ദിനം, നിങ്ങള് പ്രവര്ത്തിച്ചുകൊണ്ടിരുന്നതിന്റെ ഫലം നിങ്ങള് രുചിച്ചുകൊള്ളുക എന്ന് അവരോട് പറയപ്പെടുന്നതുമാണ്.
എല്ലാവിധ ആപത്തു-വിപത്തുകളെത്തൊട്ടും രോഗങ്ങളെത്തൊട്ടും നരകക്കുണ്ഠത്തെത്തൊട്ടും കാത്തുസൂക്ഷിക്കുന്ന പരിചയും മുഹൈമിനും സ്വര്ഗ്ഗത്തിലേക്കുള്ള ടിക്കറ്റും യുക്തിനിര്ഭര ഗ്രന്ഥവുമായ അദ്ദിക്ര് വന്നുകിട്ടിയിട്ട് അതിന് വിരുദ്ധമായ ജീവിതം നയിച്ച താണ് കാഫിറുകളും ഫുജ്ജാറുകളുമായ കുഫ്ഫാറുകളുടെ മുകള് ഭാഗത്തിലൂടെയും കാലിനടിയിലൂടെയും ശിക്ഷ മൂടാന് കാരണം. 7: 40-41; 13: 30-31; 25: 33-34 വിശദീകരണം നോക്കുക.