( അന്നഹ്ൽ ) 16 : 114

فَكُلُوا مِمَّا رَزَقَكُمُ اللَّهُ حَلَالًا طَيِّبًا وَاشْكُرُوا نِعْمَتَ اللَّهِ إِنْ كُنْتُمْ إِيَّاهُ تَعْبُدُونَ

അപ്പോള്‍ അല്ലാഹു നിങ്ങള്‍ക്കേകിയ അനുവദനീയവും പരിശുദ്ധവുമായ ഭ ക്ഷണവിഭവങ്ങള്‍ നിങ്ങള്‍ തിന്നുകയും അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ക്ക് നിങ്ങള്‍ നന്ദി പ്രകടിപ്പിക്കുകയും ചെയ്യുവിന്‍-നിങ്ങള്‍ അവനെ മാത്രം സേവി ച്ച് കൊണ്ടിരിക്കുന്നവര്‍ തന്നെയാണെങ്കില്‍.

അല്ലാഹുവിന്‍റെ പ്രതിനിധികളായി ജീവിക്കുന്ന വിശ്വാസികള്‍ അനുവദനീയവും പരിശുദ്ധവുമായ ഭക്ഷണവിഭവങ്ങള്‍ മാത്രമേ ഉപയോഗിക്കുകയുള്ളൂ. അല്ലാഹു പരിശുദ്ധനാണ്, പരിശുദ്ധമായത് മാത്രമേ അവന്‍ സ്വീകരിക്കുകയുള്ളൂ. ആത്മാവിന്‍റെ ഭ ക്ഷണവും വസ്ത്രവുമായ അദ്ദിക്റിനെ ത്രാസ്സായി ഉപയോഗപ്പെടുത്തി അനുവദനീയ വും പരിശുദ്ധവുമായ ഭക്ഷണം ഉപയോഗിക്കുന്നവര്‍ക്കുമാത്രമേ പരിശുദ്ധമായ ഗ്രന്ഥം മനസ്സിലാവുകയുള്ളൂ. നിഷിദ്ധമായ ഭക്ഷണം കഴിക്കുകയും മറ്റുള്ളവരെ അതില്‍നിന്ന് പിന്തിരിപ്പിക്കാതിരിക്കുകയും ചെയ്യുന്ന കപടവിശ്വാസികളായ പണ്ഡിത-പുരോഹിത ന്‍മാര്‍ക്ക് അദ്ദിക്ര്‍ മനസ്സിലാകാത്തത് അതുകൊണ്ടാണ്. പരിശുദ്ധമായ വചനംകൊ ണ്ട് തുച്ഛമായ വിലവാങ്ങി ഭക്ഷിക്കുന്നവരെല്ലാം തങ്ങളുടെ വയറുകളില്‍ തീയാണ് നിറക്കുന്നതെന്ന് 2: 174 ല്‍ പറഞ്ഞിട്ടുണ്ട്. പിശാചിന്‍റെ കാല്‍പാടുകളിലൂടെ നേടുന്നതെല്ലാം നിഷിദ്ധവും മ്ലേഛവുമായതിനാല്‍ അവ അനുവദനീയമാവുകയില്ല. 

അനുവദനീയമായതെല്ലാം പരിശുദ്ധമായിക്കൊള്ളണമെന്നില്ല. ഉദാഹരണമായി, പ്രകൃതിക്ക് ഇണങ്ങുന്നവിധത്തില്‍ കൃഷിചെയ്തുണ്ടാക്കുന്ന ധാന്യങ്ങള്‍, പഴവര്‍ഗങ്ങ ള്‍, പച്ചക്കറികള്‍ മുതലായവ അനുവദനീയവും പരിശുദ്ധവുമാണ്. എന്നാല്‍ കൃത്രിമമായ രീതിയില്‍ അത്യുല്‍പാദനം ഉദ്ദേശിച്ച് അമിതമായി രാസവളങ്ങളും കീടനാശിനികളും ഉപയോഗിച്ച് കൃഷി ചെയ്തുണ്ടാക്കുന്നവ അനുവദനീയമാണെങ്കിലും പരിശുദ്ധ മാവുകയില്ല. ഹോര്‍മോണ്‍ കുത്തിവെച്ചും കൃത്രിമമായ രീതിയില്‍ പ്രത്യുല്‍പാദനം ന ടത്തിയും കൃത്രിമമായ ഭക്ഷണം നല്‍കിയും വളര്‍ത്തപ്പെടുന്ന കോഴി, ആട് മുതലായവയുടെ മാംസം, മുട്ട, പാല്‍ തുടങ്ങിയവ അനുവദനീയമാണെങ്കിലും പരിശുദ്ധമാവുകയില്ല. അതുപോലെത്തന്നെ അനുവദനീയമായ തൊഴില്‍ ചെയ്ത് ശമ്പളം പറ്റി ജീവി ക്കുന്നവരുടെ വരുമാനവും പരിശുദ്ധമാവുകയില്ല. എന്നാല്‍ അത് കൃഷിയിലേക്കിറക്കി പരിശുദ്ധമാക്കാന്‍ സാധിക്കുന്നതാണ്. അവസാനകാലത്ത് നിങ്ങള്‍ കൃഷിയിലേക്ക് മ ടങ്ങണമെന്നാണ് നാഥന്‍ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുള്ളത്. ഇന്ന് വ്യവസായത്തിലൂടെയും കച്ചവടത്തിലൂടെയും നേടുന്ന വരുമാനം 4: 29 ന് വിരുദ്ധമായതിനാലും ഭൗതിക ജീവിതത്തിന്‍റെ അലങ്കാരങ്ങളില്‍ മുഴുകാനുള്ള ത്വര വര്‍ധിപ്പിക്കുമെന്നതിനാലും അ തുവഴി ജീവിതലക്ഷ്യം നഷ്ടപ്പെടുമെന്നതിനാലും പരിശുദ്ധമാവുകയില്ല എന്ന് മാത്രമ ല്ല, അനുവദനീയം പോലുമല്ല. 

 41: 37 ല്‍, രാവും പകലും സൂര്യനും ചന്ദ്രനുമെല്ലാം അല്ലാഹു ഏകനാണ് എന്നതിന് തെളിവാണ്, അതുകൊണ്ട് നിങ്ങള്‍ സൂര്യനും ചന്ദ്രനും സാഷ്ടാംഗപ്രണാമം ചെ യ്യരുത്, അവയെ സൃഷ്ടിച്ച അല്ലാഹുവിന് മാത്രം സാഷ്ടാംഗപ്രണാമം ചെയ്യുക, നിങ്ങ ള്‍ അവനെമാത്രം സേവിച്ചുകൊണ്ടിരിക്കുന്നവര്‍ തന്നെയാണെങ്കില്‍ എന്ന് പറഞ്ഞിട്ടുണ്ട്. സൂര്യന് സാഷ്ടാംഗപ്രണാമം ചെയ്യുന്ന ജനത ലോകത്തുണ്ടെങ്കിലും ചന്ദ്രന് സാ ഷ്ടാംഗപ്രണാമം ചെയ്യുന്ന ജനത ഇന്ന് അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ മാത്രമാണ്. അവര്‍ മക്കയിലുള്ള കഅ്ബയെ ഖിബ്ലയായി അംഗീകരിക്കുന്നു എന്ന് വാദിക്കുന്നവരാണെങ്കിലും അവിടുത്തെ നാളിലെ നോമ്പും പെരുന്നാളും അംഗീകരിക്കാതിരിക്കുകവഴി യഥാര്‍ത്ഥത്തില്‍ കഅ്ബയെ ഖിബ്ലയായും ഭൂമിയുടെ കേന്ദ്രമായും അല്ലാഹുവിനെ ത്രികാലജ്ഞാനിയായും അംഗീകരിക്കുന്നില്ല. ഭൂമിയില്‍ എവിടെയും ദിവസം മാറുന്നില്ല, ഒരു ചന്ദ്രനും ഒരു ഉദയവും മാത്രമേയുള്ളു എന്ന തിരിച്ചറിവുപോ ലും ഇല്ലാത്ത ഈ കെട്ടജനത അല്ലാഹുവിനേയും പ്രവാചകനേയും അനുസരിക്കാതെ ചന്ദ്രനെയും കപടവിശ്വാസികളായ മനുഷ്യപ്പിശാചുക്കളെയുമാണ് അനുസരിക്കുന്നത്. ഇതര ജനവിഭാഗങ്ങളുടെ ആഘോഷങ്ങള്‍ക്കെല്ലാം ലോകത്തെവിടെയും ഐക്യവും ഒ രുമയുമുണ്ടെങ്കില്‍ ചന്ദ്രന് സാഷ്ടാംഗപ്രണാമം ചെയ്യുന്ന 25: 18 ലും 48: 12 ലും പറഞ്ഞ കെട്ടജനതയുടെ ആഘോഷങ്ങള്‍ക്കാണ് ലോകത്തെവിടെയും ഐക്യവും ഒരുമയുമി ല്ലാത്തത്. ഇക്കാരണങ്ങളാലാണ് ഇവര്‍ 8: 22, 55 എന്നീ സൂക്തങ്ങളില്‍ പറഞ്ഞ ഏറ്റവും തിന്മയേറിയ ജീവജാലങ്ങളായി അധഃപതിച്ചിട്ടുള്ളത്. 2: 168, 188; 5: 100; 7: 169 വിശദീകരണം നോക്കുക.