( അന്‍കബൂത്ത് ) 29 : 58

وَالَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ لَنُبَوِّئَنَّهُمْ مِنَ الْجَنَّةِ غُرَفًا تَجْرِي مِنْ تَحْتِهَا الْأَنْهَارُ خَالِدِينَ فِيهَا ۚ نِعْمَ أَجْرُ الْعَامِلِينَ

ആരാണോ വിശ്വസിക്കുകയും ആ വിശ്വാസം ജനങ്ങള്‍ക്ക് എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നത്, അവര്‍ക്ക് താഴ്ഭാഗ ത്തുകൂടി നദികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗത്തിലെ മുറികളില്‍ നാം താമസമൊരുക്കുകതന്നെ ചെയ്യും, അവര്‍ അതില്‍ ശാശ്വതരായിരിക്കും, പ്രവര്‍ ത്തിക്കുന്നവര്‍ക്കുള്ള പ്രതിഫലം എത്ര അനുഗ്രഹസമ്പൂര്‍ണ്ണം!

3: 136; 25: 75-76; 29: 7-9 വിശദീകരണം നോക്കുക.