( അന്‍കബൂത്ത് ) 29 : 63

وَلَئِنْ سَأَلْتَهُمْ مَنْ نَزَّلَ مِنَ السَّمَاءِ مَاءً فَأَحْيَا بِهِ الْأَرْضَ مِنْ بَعْدِ مَوْتِهَا لَيَقُولُنَّ اللَّهُ ۚ قُلِ الْحَمْدُ لِلَّهِ ۚ بَلْ أَكْثَرُهُمْ لَا يَعْقِلُونَ

ആകാശത്തുനിന്ന് വെള്ളം ഇറക്കുകയും അതുകൊണ്ട് ഭൂമിയെ അതിന്‍റെ മര ണത്തിനുശേഷം ജീവിപ്പിക്കുകയും ചെയ്യുന്നത് ആരാണ് എന്ന് നീ അവരോട് ചോദിച്ചാല്‍ 'അല്ലാഹു' എന്ന് അവര്‍ പറയുകതന്നെ ചെയ്യും: നീ പറയുക, അ ല്ലാഹുവിനാണ് സ്തുതി! അല്ല, അവരില്‍ അധികപേരും ചിന്തിക്കാത്തവരാണ്.

മൃതമായ ഭൂമിയെ ജീവിപ്പിക്കുന്നതുപോലെ മനുഷ്യരെയും ഒരു നാളില്‍ ഭൂമിയില്‍ നിന്ന് പുറപ്പെടുവിക്കുമെന്നും അവരുടെ പതിനഞ്ച് വയസ്സിന് ശേഷമുള്ള ജീവിതത്തി ലെ ഓരോ നിമിഷത്തെക്കുറിച്ചും സ്രഷ്ടാവിന്‍റെ മുമ്പില്‍ ഒറ്റയ്ക്കൊറ്റക്കായിട്ട് ഉത്തരം പറയേണ്ടിവരുമെന്നും ത്രികാലജ്ഞാനമായ അദ്ദിക്ര്‍ കൊണ്ട് മുന്നറിയിപ്പ് നല്‍കപ്പെടുന്ന തിനെ അവഗണിച്ച് ജീവിക്കുന്നവര്‍ ബുദ്ധി ഉപയോഗിച്ച് ചിന്തിക്കാത്ത ഭ്രാന്തന്മാരും ന രകക്കുണ്ഠത്തില്‍ കുത്തിനിറക്കപ്പെടാന്‍ വിധിക്കപ്പെട്ടവരുമാണ് എന്ന് സാരം. ഇന്ന് ഇത്ത രം സൂക്തങ്ങളെല്ലാം വായിക്കുന്ന ഫുജജാറുകള്‍ തന്നെയാണ് അല്ലാഹുവിനെക്കൊണ്ടും പരലോകത്തെക്കൊണ്ടും വിശ്വാസമില്ലാതെ ഇവിടെ സുഖാഢംബരങ്ങളില്‍ മുഴുകി ജീ വിക്കുന്നവര്‍. 2: 44; 7: 179; 25: 65-66; 30: 48-50 വിശദീകരണം നോക്കുക.