( അന്‍കബൂത്ത് ) 29 : 9

وَالَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ لَنُدْخِلَنَّهُمْ فِي الصَّالِحِينَ

ആരാണോ വിശ്വാസിയാവുകയും ആ വിശ്വാസം ജനങ്ങള്‍ക്ക് എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നത്, അവരെ നാം സജ്ജ നങ്ങളില്‍ പ്രവേശിപ്പിക്കുകതന്നെ ചെയ്യും.

ആരാണോ ജീവിതലക്ഷ്യം ഉണര്‍ത്തുന്നതും അറിവില്ലാത്തകാലത്ത് ചെയ്ത തിന്മ കള്‍ ഉണര്‍ത്തുന്നതും വിധിദിവസത്തെ ചിത്രീകരിക്കുന്നതുമായ അദ്ദിക്ര്‍ കൊണ്ട് വിശ്വാ സം രൂപപ്പെടുത്തുകയും അതിനെ ജനങ്ങളിലേക്ക് എത്തിച്ചുകൊടുക്കാനുള്ള പ്രവര്‍ത്തന ങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നത്, അവരെ സജ്ജനങ്ങളില്‍ ചേര്‍ക്കുമെ ന്നാണ് സൂക്തം പറയുന്നത്. അതുതന്നെയാണ് 'നിങ്ങളില്‍ ഏറ്റവും ഉത്തമന്‍ അദ്ദിക്ര്‍ പ ഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവനാണ്' എന്ന് പ്രപഞ്ചനാഥന്‍ അവന്‍റെ നിരക്ഷരനായ പ്രവാചകനിലൂടെ പഠിപ്പിച്ചതിന്‍റെ പൊരുളും. 2: 186; 7: 196; 26: 83 വിശദീകരണം നോക്കുക.