فَانْقَلَبُوا بِنِعْمَةٍ مِنَ اللَّهِ وَفَضْلٍ لَمْ يَمْسَسْهُمْ سُوءٌ وَاتَّبَعُوا رِضْوَانَ اللَّهِ ۗ وَاللَّهُ ذُو فَضْلٍ عَظِيمٍ
അപ്പോള്‍ അവര്‍ അല്ലാഹുവില്‍ നിന്നുള്ള അനുഗ്രഹവും ഔദാര്യവും കൊണ്ട് തിരിച്ചുപോരുകയുണ്ടായി, അവരെ ഒരു തിന്മയും ബാധിച്ചില്ല, അല്ലാഹുവി ന്റെ പ്രീതിയെ അവര്‍ പിന്തുടരുകയുമുണ്ടായി, അല്ലാഹുവോ, മഹത്തായ ഔ ദാര്യമുടയവനുമാകുന്നു.
ബദ്റില്‍ എത്തിയ പ്രവാചകനും അനുയായികളും ശത്രുസൈന്യത്തെ പ്രതീക്ഷിച്ച് എട്ടുദിവസം അവിടെ തങ്ങുകയും കച്ചവടങ്ങള്‍ നടത്തുകയുമുണ്ടായി. ആ കച്ചവടം മുഖേന ലഭിച്ച ലാഭത്തെക്കുറിച്ചാണ് അല്ലാഹുവിന്റെ ഔദാര്യമെന്ന് ഈ സൂക്തത്തില്‍ പറഞ്ഞത്. അവര്‍ക്ക് ഒരു സൈന്യത്തെയും നേരിടേണ്ടി വന്നതുമില്ല. അല്ലാഹുവിന്റെ ഈ പരീക്ഷണം അവര്‍ വിജയകരമായി പൂര്‍ത്തിയാക്കി. അതാണ് അല്ലാഹുവിന്റെ പ്രീതിയെ അവര്‍ പിന്തുടരുകയുമുണ്ടായി എന്ന് പറഞ്ഞതിന്റെ താല്പര്യം. 'ഞങ്ങള്‍ക്ക് ഭരമേല്പിക്കാന് അല്ലാഹു മതി' എന്നാണ് അവര്‍ പറഞ്ഞത്. ഇന്ന് മുഹൈമിനായ ഗ്രന്ഥം രൂപപ്പെട്ടിരിക്കെ അതിനെ മുറുകെപ്പിടിച്ചവന്‍ അല്ലാഹുവിനെ മുറുകെപ്പിടിച്ചവരാകുന്നതിനാല് അവനെ ഒരു തിന്മയും ബാധിക്കുകയില്ല. 3: 79-80; 16: 89; 98: 7-8 വിശദീകരണം നോക്കുക.