إِنَّمَا ذَٰلِكُمُ الشَّيْطَانُ يُخَوِّفُ أَوْلِيَاءَهُ فَلَا تَخَافُوهُمْ وَخَافُونِ إِنْ كُنْتُمْ مُؤْمِنِينَ
നിശ്ചയം അത്, പിശാചാണ് അവന്റെ കൂട്ടുകാരെ ഭയപ്പെടുത്തുന്നത്, അപ്പോ ള്‍ നിങ്ങള്‍ അവരെ ഭയപ്പെടരുത്, നിങ്ങള്‍ വിശ്വാസികള്‍ തന്നെയാണെങ്കില്‍ എന്നെ ഭയപ്പെടുകയും ചെയ്യുവീന്‍.
ആത്മാവിന്റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്ര്‍ ഇന്ന് ഗ്രന്ഥമായി രൂപപ്പെട്ടിരിക്കെ 8: 48-49; 43: 36-39; 59: 16-17 സൂക്തങ്ങളില്‍ പറഞ്ഞ ആത്മാവിന്റെ ജിന്നുകൂട്ടുകാരനെ അദ്ദിക്ര്‍ കൊണ്ട് വിശ്വാസിയാക്കി മാറ്റിയവനാണ് ആയിരത്തില്‍ ഒന്നായ വിശ്വാസി. അപ്പോള്‍ വിശ്വാസിയായ ജിന്നുകൂട്ടുകാരന് അവന്റെ സൂക്ഷിപ്പുകാരനാകുമെന്ന് 86: 4 ല്‍ പറഞ്ഞിട്ടുണ്ട്. അവന് പിശാചിനെയും അവന്റെ കൂട്ടാളികളെയും ഭയപ്പെടുകയില്ല. 3: 79-80 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം നാഥന്റെ പ്രൗഢരായ പ്രതിനിധികളായി നിലകൊള്ളുന്ന വിശ്വാസി മനുഷ്യപ്പിശാചുക്കളായ കപടവിശ്വാസികളോടും കുഫ്ഫാറുകളോടും കാര്‍ക്കശ്യമായി പെരുമാറുകയും അവരോട് അദ്ദിക്ര്‍ കൊണ്ട് അധികരിച്ച ജിഹാദ് ചെയ്യുകയുമാണ് വേണ്ടത്. 2: 150; 3: 139; 23: 97-98 വിശദീകരണം നോക്കുക.