( ബയ്യിനഃ ) 98 : 7
إِنَّ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ أُولَٰئِكَ هُمْ خَيْرُ الْبَرِيَّةِ
നിശ്ചയം വിശ്വാസികളായവരും ആ വിശ്വാസം മറ്റുള്ളവര്ക്ക് എത്തിച്ചുകൊടുക്കുന്ന പ്രവര്ത്തനങ്ങളില് ഏര്പ്പെട്ടവരുമുണ്ടല്ലോ, അക്കൂട്ടര് തന്നെയാകുന്നു കരയിലെ ഏറ്റവും ഉത്തമ ജീവികള്.
10: 100 ല് പറഞ്ഞ അല്ലാഹുവിന്റെ സമ്മതപത്രമായ അദ്ദിക്ര് കൊണ്ട് വിശ്വാസികളാവുകയും ആത്മാവിന്റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അത് ലോകര്ക്ക് എത്തിച്ചുകൊടുക്കുകയും ചെയ്തുകൊണ്ട് പ്രപഞ്ചത്തിന്റെ ആയുസ്സ് നീട്ടാന് മനസാ-വാചാ -കര്മ്മണാ പ്രവര്ത്തിച്ചുകൊണ്ടിരിക്കുന്നവരാണ് കരയിലെ ജീവികളില് ഏറ്റവും ഉത്തമര്. അവര് തന്നെയാണ് വിശ്വാസിയായ അല്ലാഹുവിന്റെ പ്രാതിനിധ്യം വഹിക്കുന്നവരും. 9: 71-72; 22: 77-78; 95: 6 വിശദീകരണം നോക്കുക.