يَا مَرْيَمُ اقْنُتِي لِرَبِّكِ وَاسْجُدِي وَارْكَعِي مَعَ الرَّاكِعِينَ
ഓ മറിയം! നീ നിന്‍റെ നാഥനോട് വണക്കമുള്ളവളാവുക, നീ അവന് സാഷ്ടാംഗം പ്രണമിക്കുന്നവളും കുനിയുന്നവരോടൊപ്പം കുനിയുന്നവളുമാവുക.
66: 11-12 സൂക്തങ്ങളില്‍, ഫിര്‍ഔനിന്‍റെ സ്ത്രീയെയും മര്‍യമിനെയുമാണ് വിശ്വാസികളായ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും മാതൃകയായി അല്ലാഹു ചൂണ്ടിക്കാണിച്ചിട്ടുള്ളത്. സര്‍വ്വലോക സ്ത്രീകളില്‍ വെച്ച് ഏറ്റവും ശ്രേഷ്ഠതയുള്ളവര്‍ ഇംറാന്‍റെ പുത്രി മര്‍യം, ഖുവൈലിദിന്‍റെ പുത്രി ഖദീജ, മുഹമ്മദിന്‍റെ പുത്രി ഫാത്തിമ, ഫിര്‍ഔനിന്‍റെ സ്ത്രീ ആസ്യ എന്നീ നാല് സ്ത്രീകളാണെന്ന് പ്രപഞ്ചനാഥന്‍ അവന്‍റെ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുമുണ്ട്. 'കുനിയുന്നവരോടൊപ്പം കുനിയുക' എന്ന് പറഞ്ഞാല്‍ നടത്തങ്ങളിലും ഇരുത്തങ്ങളിലും കിടപ്പുകളിലും എല്ലായ്പ്പോഴും എവിടെയും 'അല്ലാഹ്' എന്ന സ്മരണയോടെ നിലകൊള്ളുക എന്നാണ്. 2: 43, 152, 177; 33: 35 വിശദീകരണം നോക്കുക.