بِنَصْرِ اللَّهِ ۚ يَنْصُرُ مَنْ يَشَاءُ ۖ وَهُوَ الْعَزِيزُ الرَّحِيمُ
-അല്ലാഹുവിന്റെ സഹായം കൊണ്ട്, അല്ലാഹു അവന് ഉദ്ദേശിക്കുന്നവരെ സ ഹായിക്കുന്നു, അവന് അജയ്യനായ കാരുണ്യവാന് തന്നെയുമാണ്.
ഈ സൂറത്ത് അവതീര്ണ്ണമായ കാലത്ത് ലോകത്തിലെ വന്ശക്തികളായിരുന്നു പേര്ഷ്യക്കാരും റോമക്കാരും. അതില് റോമക്കാര് വേദത്തില് വിശ്വാസമുള്ള ക്രൈസ്ത വരും പേര്ഷ്യക്കാര് വേദത്തില് വിശ്വാസമില്ലാത്ത അഗ്നിയാരാധകരുമായിരുന്നു. ഈ സൂറത്ത് അവതരിക്കുന്ന കാലത്ത് റോമക്കാരുടെ അധീനതയിലായിരുന്ന ഫലസ്തീന് കീഴടക്കിക്കൊണ്ട് പേര്ഷ്യക്കാര് റോമക്കാരെ പരാജയപ്പെടുത്തുകയുണ്ടായി. വേദക്കാ രുടെ മേലുള്ള അഗ്നിയാരാധകരുടെ വിജയമായി ഇതിനെ മക്കാമുശ്രിക്കുകള് കൊ ട്ടിഘോഷിക്കുകയുമുണ്ടായി. എന്നാല് വേദക്കാരായ റോമക്കാരോടായിരുന്നു വിശ്വാ സികള്ക്ക് മാനസികമായി അടുപ്പവും മമതയും കൂടുതല് ഉണ്ടായിരുന്നത്. പ്രസ്തുത സംഭവത്തില് പ്രയാസമുണ്ടായിരുന്ന വിശ്വാസികളെ ആശ്വസിപ്പിച്ചുകൊണ്ട്: പത്തുവ ര്ഷത്തിനുള്ളില് റോമക്കാര് പേര്ഷ്യക്കാരെ അതിജയിക്കുമെന്ന് പ്രവചിക്കുകയാണ് ഈ സൂക്തത്തില്. റോമക്കാര് പേര്ഷ്യക്കാരെ അതിജയിക്കാനുള്ള വിദൂരസാഹചര്യം പോലും പ്രകടമല്ലാതിരുന്ന അന്നത്തെ സാഹചര്യത്തില് ഗ്രന്ഥത്തിന്റെ ഈ പ്രവചനം കടുത്ത പരിഹാസത്തിന് ഇടയാക്കുകയാണുണ്ടായത്. പിന്നീട് പ്രവാചകനും അനു യായികളും മദീനയിലേക്ക് പാലായനം ചെയ്യുകയും രണ്ടാം വര്ഷം റമളാനില് ബദ്റി ല് വെച്ച് മക്കാ മുശ്രിക്കുകളുമായി ആദ്യയുദ്ധം നടക്കുകയും അതില് വിശ്വാസികള് അപ്രതീക്ഷിതമായി അല്ലാഹുവിന്റെ സഹായത്താല് വിജയം വരിക്കുകയുമുണ്ടായി, ഇതേ സമയത്തുതന്നെ റോമക്കാര് പേര്ഷ്യക്കാരെയും പരാജയപ്പെടുത്തുകയുണ്ടായി. ഈ രണ്ട് വിജയങ്ങളും വിശ്വാസികളെ ആഹ്ലാദിപ്പിച്ചു. എല്ലാം ത്രികാലജ്ഞാനിയായ നാഥ ന് നേരത്തെ നിശ്ചയിച്ച് അവന്റെ ചര്യയും ത്രികാലജ്ഞാനവുമായ ഗ്രന്ഥത്തില് രേഖ പ്പെടുത്തിയതനുസരിച്ചാണ് നടക്കുന്നത് എന്നാണ് 'മുമ്പും ശേഷവും അല്ലാഹുവിന് തന്നെ യാണ് കാര്യങ്ങളുടെ നിയന്ത്രണം' എന്ന് പറഞ്ഞതിന്റെ വിവക്ഷ. 6: 115; 8: 19; 27: 75, 91-93 വിശദീകരണം നോക്കുക.