وَقَالَ الَّذِينَ أُوتُوا الْعِلْمَ وَالْإِيمَانَ لَقَدْ لَبِثْتُمْ فِي كِتَابِ اللَّهِ إِلَىٰ يَوْمِ الْبَعْثِ ۖ فَهَٰذَا يَوْمُ الْبَعْثِ وَلَٰكِنَّكُمْ كُنْتُمْ لَا تَعْلَمُونَ
അറിവും വിശ്വാസവും നല്കപ്പെട്ടവരാരോ അവര് പറയുകയും ചെയ്യും: അ ല്ലാഹുവിന്റെ ഗ്രന്ഥത്തിന്റെ അടിസ്ഥാനത്തില് നിശ്ചയം നിങ്ങള് ഉയര്ത്തെ ഴുന്നേല്പ് നാള്വരെ ജീവിക്കുകതന്നെ ചെയ്തിട്ടുണ്ട്, അപ്പോള് ഇതാകുന്നു ആ ഉയര്ത്തെഴുന്നേല്പ് നാള്, എന്നാല് നിശ്ചയം നിങ്ങള് അറിവില്ലാത്തവ ര് തന്നെയുമായിരുന്നു.
'അറിവും വിശ്വാസവും നല്കപ്പെട്ടവര്' ത്രികാലജ്ഞാനമായ അദ്ദിക്ര് അറിയു ന്നവരാണ്. അവര് ഇവിടെ അല്ലാഹുവിന്റെ ഗ്രന്ഥത്തില് നിന്ന് പരലോകം കണ്ടുകൊ ണ്ട് സദാ നിലകൊള്ളുന്നവരാണ്. പരലോകത്തെക്കുറിച്ച് ബോധമില്ലാതെ ജീവിച്ചവരോട് അവര് ഉയര്ത്തെഴുന്നേല്പ് നാളില് പറയുകയും ചെയ്യും: നിങ്ങള് ഐഹികലോകത്തു വെച്ച് വിസ്മരിച്ചുകൊണ്ടിരുന്ന ആ ഉയര്ത്തെഴുന്നേല്പ് നാളാണ് ഇത്. 20: 126-127; 28: 57; 32: 14 വിശദീകരണം നോക്കുക.