( ലുഖ്മാന്‍ ) 31 : 9

خَالِدِينَ فِيهَا ۖ وَعْدَ اللَّهِ حَقًّا ۚ وَهُوَ الْعَزِيزُ الْحَكِيمُ

അവര്‍ അതില്‍ നിത്യവാസികളായിരിക്കും, സത്യമായി പുലരാനുള്ള അല്ലാ ഹുവിന്‍റെ ഒരു വാഗ്ദാനമാണ് അത്, അവന്‍ അജയ്യനായ യുക്തിജ്ഞാനിയു മാകുന്നു.

അദ്ദിക്ര്‍ കൊണ്ട് വിശ്വാസം രൂപപ്പെടുത്തുകയും പ്രപഞ്ചം അതിന്‍റെ സന്തുലനത്തി ല്‍ നിലനിര്‍ത്താനുള്ള ത്രാസ്സും അമാനത്തുമായ അത് ലോകരിലേക്ക് എത്തിച്ചുകൊടു ക്കുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയും ചെയ്യുന്നവര്‍ ജീവിതല ക്ഷ്യം സാക്ഷാത്കരിക്കുന്നതിന് വേണ്ടി സ്വര്‍ഗം ഇവിടെ പണിതുകൊണ്ടിരിക്കുന്നവ രാണ്. അവര്‍ പരലോകത്ത് അനുഗ്രഹീതമായ സ്വര്‍ഗപ്പൂന്തോപ്പുകള്‍ അനന്തരാവകാ ശമായി എടുക്കുകയും ചെയ്യും. 7: 43; 29: 7, 9; 30: 45 വിശദീകരണം നോക്കുക.