( അഹ്സാബ് ) 33 : 22

وَلَمَّا رَأَى الْمُؤْمِنُونَ الْأَحْزَابَ قَالُوا هَٰذَا مَا وَعَدَنَا اللَّهُ وَرَسُولُهُ وَصَدَقَ اللَّهُ وَرَسُولُهُ ۚ وَمَا زَادَهُمْ إِلَّا إِيمَانًا وَتَسْلِيمًا

വിശ്വാസികള്‍ സംഘങ്ങളെ കണ്ടപ്പോള്‍ പറഞ്ഞത് ഇങ്ങനെയാണ്; ഇത് അല്ലാഹുവും അവന്‍റെ പ്രവാചകനും ഞങ്ങളോട് വാഗ്ദത്തം ചെയ്തിട്ടുള്ളത് തന്നെയാണ്, അല്ലാഹുവും അവന്‍റെ പ്രവാചകനും സത്യമാണ് പറഞ്ഞിട്ടുള്ളത്, അത് അവര്‍ക്ക് വിശ്വാസവും സമര്‍പ്പണവും വര്‍ദ്ധിപ്പിക്കുകയല്ലാതെ ഉണ്ടായില്ല.

വിശ്വാസികളായ പുരുഷന്മാരും സ്ത്രീകളും 25: 33 ല്‍ പറഞ്ഞ നാഥനില്‍ നിന്നുള്ള ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്നവരും; 7: 26 ല്‍ പറഞ്ഞ ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്ര്‍ ലോകര്‍ക്ക് എത്തിച്ചുകൊടുക്കുന്ന പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്നവരും; 9: 67-68 ല്‍ പറഞ്ഞ പ്രകാരം നരകക്കുണ്ഠത്തിലേക്ക് പോകാനുള്ള കപടവിശ്വാസികളും കുഫ്ഫാറുകളുമായ ഫുജ്ജാറുകളോട് 9: 73; 25: 52; 66: 9 എന്നീ സൂക്തങ്ങളുടെ കല്‍പന അനുസരിച്ച് അദ്ദിക്ര്‍ കൊണ്ട് അധികരിച്ച ജിഹാദ് ചെയ്യുന്നവരുമാണ്. അതോടൊപ്പം ആയിരം സമുദായങ്ങളില്‍ പെട്ട ജീവികളുടെ ക്ഷേമവും ഐശ്വര്യവും ലക്ഷ്യം വെച്ച് 7: 205-206 ല്‍ വിവരിച്ച പ്രകാരം പ്രവര്‍ത്തിക്കുന്നവരുമാണ്. 3: 173; 4: 65; 8: 17-19 വിശദീകരണം നോക്കുക.