( അഹ്സാബ് ) 33 : 32

يَا نِسَاءَ النَّبِيِّ لَسْتُنَّ كَأَحَدٍ مِنَ النِّسَاءِ ۚ إِنِ اتَّقَيْتُنَّ فَلَا تَخْضَعْنَ بِالْقَوْلِ فَيَطْمَعَ الَّذِي فِي قَلْبِهِ مَرَضٌ وَقُلْنَ قَوْلًا مَعْرُوفًا

ഓ നബിയുടെ പത്നിമാരേ, നിങ്ങള്‍ സ്ത്രീകളില്‍ നിന്നുള്ള ഏതൊരുവളെയും പോലെയുള്ളവരല്ല, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുന്നവരാണെങ്കില്‍ അ പ്പോള്‍ ഹൃദയത്തില്‍ രോഗമുള്ളവരെ മോഹിപ്പിക്കും വിധം കൊഞ്ചിക്കുഴഞ്ഞ് നിങ്ങള്‍ സംസാരിക്കരുത്, നിങ്ങള്‍ അറിയപ്പെട്ട നിലക്ക് സംസാരിക്കുകയും ചെയ്യുക.

'ഹൃദയത്തില്‍ രോഗമുള്ളവരെ മോഹിപ്പിക്കും വിധം കൊഞ്ചിക്കുഴഞ്ഞ് നിങ്ങള്‍ സംസാരിക്കരുത്, നിങ്ങള്‍ അറിയപ്പെട്ട നിലക്ക് സംസാരിക്കുകയും ചെയ്യുക' എന്ന് പറ ഞ്ഞതുകൊണ്ട് ഉദ്ദേശിക്കുന്നത് അല്ലാഹു വീക്ഷിച്ചുകൊണ്ടിരിക്കുന്നുണ്ട് എന്ന ബോധ ത്തില്‍ അദ്ദിക്റിന്‍റെ വെളിച്ചത്തിലായിരിക്കണം നിങ്ങളുടെ സംസാരവും പെരുമാറ്റവും വ്യവഹാരവുമെല്ലാം എന്നാണ്. 9: 71-72; 17: 13-15; 24: 60-61 വിശദീകരണം നോക്കുക.