ادْعُوهُمْ لِآبَائِهِمْ هُوَ أَقْسَطُ عِنْدَ اللَّهِ ۚ فَإِنْ لَمْ تَعْلَمُوا آبَاءَهُمْ فَإِخْوَانُكُمْ فِي الدِّينِ وَمَوَالِيكُمْ ۚ وَلَيْسَ عَلَيْكُمْ جُنَاحٌ فِيمَا أَخْطَأْتُمْ بِهِ وَلَٰكِنْ مَا تَعَمَّدَتْ قُلُوبُكُمْ ۚ وَكَانَ اللَّهُ غَفُورًا رَحِيمًا
-നിങ്ങള്‍ അവരെ അവരുടെ പിതാക്കളിലേക്ക് ചേര്‍ത്തുവിളിക്കുക, അതാണ് അല്ലാഹുവിന്‍റെ അടുക്കല്‍ ഏറ്റവും നീതിയായിട്ടുള്ളത്, ഇനി നിങ്ങള്‍ക്ക് അ വരുടെ പിതാക്കന്മാരെ അറിയില്ലെങ്കില്‍ അപ്പോള്‍ ദീനില്‍ അവര്‍ നിങ്ങളുടെ സഹോദരങ്ങളും മിത്രങ്ങളുമാകുന്നു, അബദ്ധത്തില്‍ പറഞ്ഞുപോയ വര്‍ത്ത മാനങ്ങളെച്ചൊല്ലി നിങ്ങളുടെമേല്‍ കുറ്റമൊന്നുമില്ല, എന്നാല്‍ നിങ്ങളുടെ ഹൃ ദയങ്ങള്‍ കരുതിക്കൂട്ടി ചെയ്തത് കുറ്റകരമാകുന്നു, അല്ലാഹു ഏറെപ്പൊറുക്കു ന്ന കാരുണ്യവാനുമായിരിക്കുന്നു.
ഈ സൂക്തം അവതരിക്കുന്നതിനുമുമ്പ് ദത്തുപുത്രന്മാരെ സ്വപുത്രന്മാരെപ്പോലെ പിതാക്കളുടെ പേരിനോട് ചേര്‍ത്ത് വിളിച്ചിരുന്നത് മാപ്പാക്കിയിരിക്കുന്നു. തുടര്‍ന്നുള്ള കാലത്ത് അബദ്ധത്തിലല്ലാതെ ഹൃദയം അറിഞ്ഞുകൊണ്ട് കരുതിക്കൂട്ടി അങ്ങനെ വിളിക്കാ വുന്നതല്ല എന്നാണ് സൂക്തം പഠിപ്പിക്കുന്നത്. 2: 286; 5: 89; 16: 89 വിശദീകരണം നോക്കുക.