( അഹ്സാബ് ) 33 : 6

النَّبِيُّ أَوْلَىٰ بِالْمُؤْمِنِينَ مِنْ أَنْفُسِهِمْ ۖ وَأَزْوَاجُهُ أُمَّهَاتُهُمْ ۗ وَأُولُو الْأَرْحَامِ بَعْضُهُمْ أَوْلَىٰ بِبَعْضٍ فِي كِتَابِ اللَّهِ مِنَ الْمُؤْمِنِينَ وَالْمُهَاجِرِينَ إِلَّا أَنْ تَفْعَلُوا إِلَىٰ أَوْلِيَائِكُمْ مَعْرُوفًا ۚ كَانَ ذَٰلِكَ فِي الْكِتَابِ مَسْطُورًا

വിശ്വാസികള്‍ അവരുടെ സ്വന്തത്തെക്കാള്‍ നബിക്ക് പ്രാധാന്യം കൊടുക്കു ന്നതാണ്, അവന്‍റെ ഭാര്യമാര്‍ അവരുടെ മാതാക്കളുമാകുന്നു, അല്ലാഹുവിന്‍റെ ഗ്രന്ഥമനുസരിച്ച് രക്തബന്ധമുള്ളവര്‍ അന്യോന്യം മറ്റു വിശ്വാസികളെക്കാളും പാലായനം ചെയ്ത് വന്നവരെക്കാളും കൂടുതല്‍ അടുപ്പമുള്ളവരാകുന്നു, അറിയപ്പെട്ട നിലയില്‍ നിങ്ങളുടെ മിത്രങ്ങള്‍ക്ക് നിങ്ങള്‍ വല്ല ഉപകാരവും ചെയ്യുന്നുവെങ്കില്‍ അത് ഇതില്‍ നിന്ന് ഒഴിവാണ്, അതാകട്ടെ ഗ്രന്ഥത്തില്‍ അടിവരയിട്ട് രേഖപ്പെടുത്തിയതാണ്.

വിശ്വാസികള്‍ അവരുടെ സ്വന്തം ജീവനെക്കാള്‍ നബിക്ക് പ്രാധാന്യം കൊടുക്കും എന്നാണ് സൂക്തം പറയുന്നത്. നബിയുടെ പത്നിമാര്‍ അവര്‍ക്ക് മാതാക്കളെപ്പോലെ വിവാഹം നിഷിദ്ധമായവരുമാണ്. അല്ലാഹുവിന്‍റെ ഗ്രന്ഥമനുസരിച്ച് അനന്തരാവകാശം രക്തബന്ധമുള്ളവര്‍ക്കിടയില്‍ മാത്രമാണ്. അത് ഗ്രന്ഥത്തില്‍ അടിവരയിട്ട് രേഖപ്പെടുത്തിയി ട്ടുള്ളതുമാണ്. എന്നാല്‍ മറ്റുള്ള വിശ്വാസികള്‍ക്കും വിശ്വാസികളോടൊപ്പം നാടുവിട്ട് വന്നവര്‍ക്കുമെല്ലാം ഗ്രന്ഥത്തിന്‍റെ വിധിവിലക്കുകള്‍ മാനിച്ചുകൊണ്ട് അവനവന്‍റെ സമ്പത്തില്‍ നിന്ന് സഹായങ്ങള്‍ ചെയ്യാവുന്നതാണ്. 4: 7, 80; 49: 10; 59: 9 വിശദീകരണം നോക്കുക.