( അഹ്സാബ് ) 33 : 57

إِنَّ الَّذِينَ يُؤْذُونَ اللَّهَ وَرَسُولَهُ لَعَنَهُمُ اللَّهُ فِي الدُّنْيَا وَالْآخِرَةِ وَأَعَدَّ لَهُمْ عَذَابًا مُهِينًا

നിശ്ചയം, അല്ലാഹുവിനെയും അവന്‍റെ പ്രവാചകനെയും ദ്രോഹിച്ചുകൊണ്ടി രിക്കുന്നവരാരോ അവരെ ഇഹത്തിലും പരത്തിലും അല്ലാഹു ശപിച്ചിരിക്കു ന്നു, അവര്‍ക്കുവേണ്ടി ഹീനമായ ശിക്ഷ അവന്‍ ഒരുക്കിവെക്കുകയും ചെയ് തിരിക്കുന്നു. 

അദ്ദിക്ര്‍ സമര്‍പ്പിക്കുന്ന അല്ലാഹുവിനെയും അവന്‍റെ പ്രവാചകനെയും മൂടിവെച്ചു കൊണ്ട് പ്രപഞ്ചം നശിപ്പിക്കുന്ന വിധത്തിലുള്ള രക്തച്ചൊരിച്ചില്‍, വര്‍ഗ്ഗീയത, തീവ്രവാദം തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ മുഴുകി പിശാചിനെ സഹായിക്കലാണ് അല്ലാഹുവിനെയും പ്രവാചകനെയും ദ്രോഹിക്കുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇന്ന് ലോകരില്‍ അ ത്തരം പ്രവര്‍ത്തനങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നത് കപടവിശ്വാസികളും അവരെ പിന്‍ പറ്റുന്ന വഴിപിഴച്ചവരുമടങ്ങിയ ഫുജ്ജാറുകളാണ്. 2: 159; 9: 67-68; 48: 6; 98: 6 വിശദീകരണം നോക്കുക.