( അഹ്സാബ് ) 33 : 58

وَالَّذِينَ يُؤْذُونَ الْمُؤْمِنِينَ وَالْمُؤْمِنَاتِ بِغَيْرِ مَا اكْتَسَبُوا فَقَدِ احْتَمَلُوا بُهْتَانًا وَإِثْمًا مُبِينًا

വിശ്വാസികളെയും വിശ്വാസിനികളെയും അവര്‍ സമ്പാദിച്ചതിന്‍റെ പേരിലല്ലാ തെ ദ്രോഹിച്ചുകൊണ്ടിരിക്കുന്നവര്‍ ആരോ, അപ്പോള്‍ നിശ്ചയം അവര്‍ ഒരു അപവാദവും വ്യക്തമായ കുറ്റവും പേറിക്കഴിഞ്ഞു.

ഇന്ന് വിശ്വാസികളും വിശ്വാസിനികളും അല്ലാഹുവിന്‍റെ സമ്മതപത്രമായ അദ്ദിക്ര്‍ പിന്‍പറ്റാന്‍ ശ്രമിക്കുന്നതോടൊപ്പം മറ്റുള്ളവര്‍ക്ക് അത് എത്തിച്ചുകൊടുക്കുകയും ചെ യ്യുന്നതാണ്. അവരെക്കുറിച്ച് അപവാദം പറഞ്ഞുകൊണ്ടിരിക്കുന്നതും അവരെ ദ്രോഹി ക്കുന്നതും 29: 47-49 ല്‍ പറഞ്ഞ പ്രകാരം ഗ്രന്ഥത്തിലെ സൂക്തങ്ങളോട് വിരോധം വെച്ച് തര്‍ക്കിച്ചുകൊണ്ടിരിക്കുന്ന കാഫിറുകളും അക്രമികളുമായ ഫുജ്ജാറുകള്‍ മാത്രമാണ്. 4: 112; 24: 23-24; 85: 10 വിശദീകരണം നോക്കുക.