( അഹ്സാബ് ) 33 : 7

وَإِذْ أَخَذْنَا مِنَ النَّبِيِّينَ مِيثَاقَهُمْ وَمِنْكَ وَمِنْ نُوحٍ وَإِبْرَاهِيمَ وَمُوسَىٰ وَعِيسَى ابْنِ مَرْيَمَ ۖ وَأَخَذْنَا مِنْهُمْ مِيثَاقًا غَلِيظًا

നാം നബിമാരില്‍ നിന്നും അവരുടെ പ്രതിജ്ഞ വാങ്ങിയ സന്ദര്‍ഭം ഓര്‍മ്മിക്കുക, നിന്നില്‍ നിന്നും നൂഹ,് ഇബ്റാഹീം, മൂസാ, മര്‍യമിന്‍റെ പുത്രന്‍ ഈസാ എ ന്നിവരില്‍ നിന്നും; നാം അവരില്‍ നിന്നും ബലിഷ്ഠമായ ഒരു പ്രതിജ്ഞ വാ ങ്ങുകയുണ്ടായി. 

നബിമാരില്‍ പ്രധാനികളായ അഞ്ചുപേരെ മാത്രമാണ് സൂക്തത്തില്‍ എടുത്തുദ്ധ രിച്ചിട്ടുള്ളതെങ്കിലും അവര്‍ക്ക് മാത്രമേ അല്ലാഹുവിന്‍റെ സന്ദേശം ലോകര്‍ക്ക് എത്തിച്ചു കൊടുക്കേണ്ട ബാധ്യതയുള്ളൂ എന്ന് വരുന്നില്ല. 3: 187 പ്രകാരം നബിമാരില്‍ നിന്ന് മാ ത്രമല്ല, ഗ്രന്ഥം നല്‍കപ്പെട്ടവരില്‍ നിന്നെല്ലാം തന്നെ അല്ലാഹുവിന്‍റെ സന്ദേശമായ അദ്ദി ക്ര്‍ ലോകര്‍ക്ക് എത്തിച്ചുകൊടുക്കണമെന്ന് സ്വര്‍ഗത്തില്‍ വെച്ച് പ്രതിജ്ഞ വാങ്ങിയിട്ടു ണ്ട്. 3: 81, 187; 5: 67; 42: 13-14 വിശദീകരണം നോക്കുക.