( അഹ്സാബ് ) 33 : 62

سُنَّةَ اللَّهِ فِي الَّذِينَ خَلَوْا مِنْ قَبْلُ ۖ وَلَنْ تَجِدَ لِسُنَّةِ اللَّهِ تَبْدِيلًا

-മുമ്പ് കഴിഞ്ഞുപോയവരിലുള്ള അല്ലാഹുവിന്‍റെ നടപടിക്രമം തന്നെയാണ് ഇത്, അല്ലാഹുവിന്‍റെ നടപടിക്രമത്തില്‍ യാതൊരു മാറ്റവും നീ കണ്ടെത്തുകയു മില്ല.

എല്ലാ പ്രവാചകന്മാരുടെ കാലത്തും ഗ്രന്ഥത്തെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്ത് നാട്ടില്‍ നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കപടവിശ്വാസികളും കുഫ്ഫാറുകളും അടങ്ങിയ പിശാചിന്‍റെ സംഘത്തെ നശിപ്പിക്കുകയും 6: 133 ല്‍ പറഞ്ഞതുപോലെ രക്ഷപ്പെട്ട വിശ്വാസികളില്‍ നിന്ന് പുതിയ ഒരു തലമുറയെ നട്ടുവളര്‍ത്തിക്കൊണ്ടുവരികയു മാണ് അല്ലാഹു ചെയ്തിട്ടുള്ളത്. എന്നാല്‍ ഇനി പുതിയ പ്രവാചകനോ നബിയോ വരാനില്ല. പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ഇതര ജനവിഭാഗങ്ങളെല്ലാം തന്നെ നാഥന്‍റെ ഗ്രന്ഥമായ അദ്ദിക്ര്‍ ലഭിക്കാത്തവരും പ്രവാചകനെ ഗ്രന്ഥത്തില്‍ നിന്ന് പരിചയപ്പെടാത്തവ രുമാണ്. അതുകൊണ്ട് ആകാശത്തേക്ക് ശരീരത്തോടുകൂടി ഉയര്‍ത്തപ്പെട്ട ഈസായെ ര ണ്ടാമതും കൊണ്ടുവന്ന് പിശാചായ മസീഹുദ്ദജ്ജാലിനെ വധിക്കുന്നതാണ്. അതോടുകൂടി യഥാര്‍ത്ഥ ഇസ്ലാമിനെയും പ്രവാചകനായ മുഹമ്മദിനെയും തിരിച്ചറിഞ്ഞ് ഇസ്ലാം അംഗീകരിക്കുന്ന ഇതര ജനവിഭാഗങ്ങള്‍ അദ്ദിക്റിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്യുന്ന ഫുജ്ജാറുകളെ വധിക്കുന്നതും ലോകത്ത് പൂര്‍ണ്ണമായി ഇസ്ലാം നടപ്പില്‍ വരു ന്നതുമാണ്. അന്ന് മനുഷ്യര്‍ മലക്കുകളെപ്പോലെ ശാന്തരായി ഭൂമിയില്‍ ജീവിക്കുന്നതാണ്. 2: 54; 4: 133; 43: 60-61 വിശദീകരണം നോക്കുക.