يَسْأَلُكَ النَّاسُ عَنِ السَّاعَةِ ۖ قُلْ إِنَّمَا عِلْمُهَا عِنْدَ اللَّهِ ۚ وَمَا يُدْرِيكَ لَعَلَّ السَّاعَةَ تَكُونُ قَرِيبًا
ജനങ്ങള്‍ അന്ത്യമണിക്കൂറിനെക്കുറിച്ച് നിന്നോട് ചോദിക്കുന്നുവല്ലോ! നീ പറയുക, നിശ്ചയം അതിനെക്കുറിച്ചുള്ള അറിവ് അല്ലാഹുവിന്റെ പക്കലാകുന്നു, നിനക്ക് എന്തറിയാം? ആ അന്ത്യമണിക്കൂര്‍ അടുത്തുതന്നെ ഉണ്ടായേക്കാം.
അന്ത്യമണിക്കൂറിനെക്കുറിച്ചുള്ള അറിവ് ത്രികാലജ്ഞാനമായ അദ്ദിക്റിലാണ് ഉ ള്ളത്. പ്രവാചകന്റെ കാലത്ത് അത് ക്രോഡീകരിച്ച് കിട്ടിയിട്ടില്ലാത്തതിനാലാണ് പ്രവാചകനോട് 'നിനക്ക് അതിനെക്കുറിച്ച് എന്തറിയാം' എന്ന് ചോദിച്ചിട്ടുള്ളത്. 41: 41-43 ല്‍ പറഞ്ഞ മിഥ്യകലരാത്ത അജയ്യഗ്രന്ഥവും 16: 89; 25: 33 എന്നീ സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം എല്ലാഓരോ കാര്യവും വിശദീകരിച്ചിട്ടുള്ള ഗ്രന്ഥത്തിന്റെ ഏറ്റവും നല്ല വിശദീകരണവുമായ അദ്ദിക്ര്‍ രൂപപ്പെട്ടിരിക്കെ ഇനി അന്ത്യമണിക്കൂറിനെക്കുറിച്ച് അദ്ദിക്റില്‍ നിന്ന് മനസ്സിലാക്കുകയോ 25: 59 ല്‍ പറഞ്ഞ ത്രികാലജ്ഞാനിയോട് ചോദിക്കുകയോ ആണ് വേണ്ടത്. 7: 187; 25: 59-60; 31: 34 വിശദീകരണം നോക്കുക.