لِيُعَذِّبَ اللَّهُ الْمُنَافِقِينَ وَالْمُنَافِقَاتِ وَالْمُشْرِكِينَ وَالْمُشْرِكَاتِ وَيَتُوبَ اللَّهُ عَلَى الْمُؤْمِنِينَ وَالْمُؤْمِنَاتِ ۗ وَكَانَ اللَّهُ غَفُورًا رَحِيمًا
-കപടവിശ്വാസികളായ പുരുഷന്മാരെയും കപടവിശ്വാസികളായ സ്ത്രീകളെയും അല്ലാഹുവിന്റെ അധികാരാവകാശങ്ങളില്‍ പങ്കുചേര്‍ക്കുന്ന പുരുഷന്മാരെയും അല്ലാഹുവിന്റെ അധികാരാവകാശങ്ങളില്‍ പങ്കുചേര്‍ക്കുന്ന സ്ത്രീകളെയും ശിക്ഷിക്കുന്നതിനുവേണ്ടിയും വിശ്വാസികളായ പുരുഷന്മാരുടെയും വിശ്വാസികളായ സ്ത്രീകളുടെയും മേല്‍ അല്ലാഹു മടങ്ങുന്നതിനുവേണ്ടിയും, അല്ലാഹു ഏറെപ്പൊറുക്കുന്ന കാരുണ്യവാന് തന്നെയായിരിക്കുന്നു.
അമാനത്തായ അദ്ദിക്ര്‍ അവതരിപ്പിച്ചത് അതിനെ മൂടിവെക്കുന്ന കാഫിറുകളായ കപടവിശ്വാസികളെയും അതിനെ തള്ളിപ്പറയുന്ന കാഫിറുകളായ അവരുടെ അനുയാ യികളെയും ശിക്ഷിക്കുന്നതിന് വേണ്ടിയും, അദ്ദിക്ര്‍ വായിച്ച് തെറ്റുകുറ്റങ്ങള്‍ തിരിച്ചറി ഞ്ഞ് ഹൃദയത്തിന്റെ അവസ്ഥ അറിയുന്ന അല്ലാഹുവിനോട് ഹൃദയം കൊണ്ട് പശ്ചാത്തപിച്ച് നാഥനിലേക്ക് തിരിയുന്ന വിശ്വാസികളുടെ പശ്ചാത്താപം സ്വീകരിക്കുന്നതിന് വേണ്ടിയുമാണ് എന്നാണ് സൂക്തം പഠിപ്പിക്കുന്നത്. 2: 113; 9: 28, 67-68; 33: 1, 60-61 വിശദീകരണം നോക്കുക.