( സബഅ് ) 34 : 24
قُلْ مَنْ يَرْزُقُكُمْ مِنَ السَّمَاوَاتِ وَالْأَرْضِ ۖ قُلِ اللَّهُ ۖ وَإِنَّا أَوْ إِيَّاكُمْ لَعَلَىٰ هُدًى أَوْ فِي ضَلَالٍ مُبِينٍ
നീ ചോദിക്കുക: ആകാശങ്ങളില്‍ നിന്നും ഭൂമിയില്‍ നിന്നും നിങ്ങള്‍ക്ക് ഭക്ഷ ണവിഭവങ്ങള്‍ നല്‍കുന്നത് ആരാണ്? നീ പറയുക: അല്ലാഹു ആണെന്ന്, നി ശ്ചയം ഒന്നുകില്‍ ഞങ്ങള്‍ അല്ലെങ്കില്‍ നിങ്ങള്‍ സന്മാര്‍ഗത്തിലും അല്ലെങ്കില്‍ വ്യക്തമായ വഴികേടിലുമാകുന്നു.
ഇന്ന് ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്ര്‍ പിന്‍പറ്റുന്ന വിശ്വാ സി അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളോടാണ് സൂക്തത്തില്‍ പറഞ്ഞതുപോ ലെ ചോദിക്കേണ്ടതും പറയേണ്ടതും. ഉറപ്പുനല്‍കുന്ന സത്യമായ അദ്ദിക്ര്‍ രൂപപ്പെട്ടിരി ക്കെ ഒരുകാര്യത്തിലും സംശയം വെച്ചുപുലര്‍ത്താന്‍ പ്രവാചകനോ വിശ്വാസിക്കോ പാ ടില്ല. 1: 7; 3: 101-102; 9: 67-68 വിശദീകരണം നോക്കുക.