( സബഅ് ) 34 : 25

قُلْ لَا تُسْأَلُونَ عَمَّا أَجْرَمْنَا وَلَا نُسْأَلُ عَمَّا تَعْمَلُونَ

നീ പറയുക: ഞങ്ങളുടെ ഭ്രാന്തിനെക്കുറിച്ച് നിങ്ങള്‍ ചോദിക്കപ്പെടുകയില്ല, നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനെക്കുറിച്ച് ഞങ്ങളും ചോദിക്കപ്പെടു കയില്ല. 

അദ്ദിക്ര്‍ കൊണ്ട് മുന്നറിയിപ്പ് നല്‍കുന്ന വിശ്വാസികളെക്കുറിച്ച് അവര്‍ ചിന്തയി ല്ലാതെ ഭ്രാന്ത് പറയുന്നവരാണ് എന്നാണ് എക്കാലത്തുമുള്ള കാഫിറുകള്‍ പരിഹസി ക്കുക. അതിനുള്ള മറുപടിയാണ് 'ഞങ്ങളുടെ ഭ്രാന്തിനെക്കുറിച്ച് നിങ്ങള്‍ ചോദിക്കപ്പെടു കയില്ല, നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനെക്കുറിച്ച് ഞങ്ങളും ചോദിക്കപ്പെടുകയി ല്ല' എന്ന് സൂക്തത്തില്‍ പറഞ്ഞത്. 17: 13-14; 18: 49; 36: 12 തുടങ്ങിയ സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം എല്ലാ ഓരോരുത്തരും അവരവരുടെ പിരടിയില്‍ വഹിക്കുന്ന കര്‍മ്മരേഖ വിധിദിവസം ഊരിയെടുത്ത് ഒരു തുറന്ന പുസ്തകമായി നല്‍കപ്പെട്ട് വായിപ്പിച്ചാണ് ഓരോരുത്തരുടെയും വിചാരണ നടത്തപ്പെടുക. 2: 141, 212; 6: 94; 7: 40 വിശദീകരണം നോക്കുക.