( അല്‍ ഹജ്ജ് ) 22 : 51

وَالَّذِينَ سَعَوْا فِي آيَاتِنَا مُعَاجِزِينَ أُولَٰئِكَ أَصْحَابُ الْجَحِيمِ

നമ്മുടെ സൂക്തങ്ങളെ പരാജയപ്പെടുത്താന്‍ ഓടിനടക്കുന്നവരാരോ, അക്കൂട്ടരാ ണ് ജ്വലിക്കുന്ന നരകത്തിന്‍റെ നിവാസികള്‍

ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്ര്‍ വ്യാപിപ്പിക്കുന്ന തിനാണ് വിശ്വാസികള്‍ മനസ്സാ-വാചാ-കര്‍മണാ പരിശ്രമിക്കുക എങ്കില്‍ കപടവിശ്വാസികള്‍ പ്രകാശമായ അദ്ദിക്റിനെ അവരുടെ വായകൊണ്ട് ഊതിക്കെടുത്താനാണ് സര്‍ വ്വകഴിവുകളും ഉപയോഗപ്പെടുത്തുക. മനുഷ്യരില്‍ നിന്നുളള നരകത്തിന്‍റെ വിറകുകളായ അവര്‍ തന്നയാണ് കരയിലെ ദുഷ്ടജീവികള്‍. അദ്ദിക്റിനെ മൂടിവെക്കുകയും തള്ളിപ്പറ യുകയും ചെയ്യുന്ന ഫുജ്ജാറുകള്‍ ജ്വലിക്കുന്ന നരകത്തിന്‍റെ സഹവാസികളാണെന്ന് 82: 14 ല്‍ പറഞ്ഞിട്ടുണ്ട്. 2: 39; 8: 22; 17: 97-98; 98: 6 വിശദീകരണം നോക്കുക.