( അശ്ശൂറ ) 42 : 25

وَهُوَ الَّذِي يَقْبَلُ التَّوْبَةَ عَنْ عِبَادِهِ وَيَعْفُو عَنِ السَّيِّئَاتِ وَيَعْلَمُ مَا تَفْعَلُونَ

അവന്‍ തന്നെയാണ് തന്‍റെ അടിമകളെത്തൊട്ട് പശ്ചാത്താപം സ്വീകരിക്കുന്നതും അവരുടെ തിന്മകളെ വിടുതി ചെയ്യുന്നതും, നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരി ക്കുന്ന ഏതൊന്നും അവന്‍ അറിയുകയും ചെയ്യുന്നു.

അമാനത്തായ അദ്ദിക്ര്‍ അവതരിച്ചിട്ടുള്ളത് അത് വായിച്ച് തെറ്റുകള്‍ തിരിച്ചറിഞ്ഞ് ഹൃദയം കൊണ്ട് നാഥനോട് ഏറ്റുപറയുകയും കഴിഞ്ഞുപോയ തെറ്റുകുറ്റങ്ങള്‍ക്ക് പ്രായശ്ചിത്തമായി അദ്ദിക്ര്‍ മറ്റുള്ളവരിലേക്ക് എത്തിച്ചുകൊടുക്കുകയും ചെയ്യുന്ന വിശ്വാസിക ളായ പുരുഷന്മാരുടെയും സ്ത്രീകളുടെയും പശ്ചാത്താപം സ്വീകരിക്കുന്നതിന് വേണ്ടിയാണെന്ന് 33: 73 ല്‍ പറഞ്ഞിട്ടുണ്ട്. 10: 61; 25: 70; 39: 70; 40: 60 വിശദീകരണം നോക്കുക.