( ഫാത്വിര്‍ ) 35 : 2

مَا يَفْتَحِ اللَّهُ لِلنَّاسِ مِنْ رَحْمَةٍ فَلَا مُمْسِكَ لَهَا ۖ وَمَا يُمْسِكْ فَلَا مُرْسِلَ لَهُ مِنْ بَعْدِهِ ۚ وَهُوَ الْعَزِيزُ الْحَكِيمُ

അല്ലാഹു മനുഷ്യര്‍ക്ക് കാരുണ്യത്തില്‍ നിന്നുള്ള എന്തെങ്കിലും തുറന്ന് കൊ ടുക്കുകയാണെങ്കില്‍ അപ്പോള്‍ അതിനെ പിടിച്ച് വെക്കുന്നവര്‍ ആരുമില്ല, അ വന്‍ പിടിച്ച് വെക്കുകയാണെങ്കില്‍ അപ്പോള്‍ അവന് ശേഷം അത് അയക്കു ന്നവനുമില്ല, അവന്‍ അജയ്യനായ യുക്തിജ്ഞന്‍ തന്നെയുമാകുന്നു. 

കാരുണ്യം അദ്ദിക്ര്‍ തന്നെയാണ്. ത്രികാലജ്ഞാനിയായ അല്ലാഹുവാണ് അത് ജ നങ്ങളില്‍ ആര്‍ക്ക് എപ്പോള്‍ എങ്ങനെ നല്‍കണമെന്ന് തീരുമാനിക്കുന്നത്. അപ്പോള്‍ നി ഷ്പക്ഷവാനായ നാഥനോട് 'എന്‍റെ നാഥാ! എനിക്ക് നീ അറിവ് വര്‍ദ്ധിപ്പിച്ച് തരേണമേ' എന്ന് ആത്മാവുകൊണ്ട് പ്രാര്‍ത്ഥിച്ച് അല്ലാഹുവിന്‍റെ കാരുണ്യവും സമ്മതപത്രവുമായ അദ്ദിക്ര്‍ ആത്മാവ് പങ്കെടുത്ത് വായിച്ച് മനസ്സിലാക്കി പിന്‍പറ്റുകയും അത് ജനങ്ങളിലേ ക്ക് എത്തിച്ചുകൊടുക്കുകയുമാണ് വിശ്വാസികള്‍ ചെയ്യുക. 14: 1-2; 20: 114; 39: 2 വിശദീകര ണം നോക്കുക.