( ഫാത്വിര്‍ ) 35 : 3

يَا أَيُّهَا النَّاسُ اذْكُرُوا نِعْمَتَ اللَّهِ عَلَيْكُمْ ۚ هَلْ مِنْ خَالِقٍ غَيْرُ اللَّهِ يَرْزُقُكُمْ مِنَ السَّمَاءِ وَالْأَرْضِ ۚ لَا إِلَٰهَ إِلَّا هُوَ ۖ فَأَنَّىٰ تُؤْفَكُونَ

ഓ മനുഷ്യരേ! നിങ്ങളുടെ മേലുള്ള അല്ലാഹുവിന്‍റെ അനുഗ്രഹം നിങ്ങള്‍ ഓര്‍ മ്മിക്കുവീന്‍; ആകാശത്ത് നിന്നും ഭൂമിയില്‍ നിന്നും നിങ്ങള്‍ക്ക് ഭക്ഷണവിഭ വങ്ങള്‍ നല്‍കുന്ന അല്ലാഹു ഒഴികെയുള്ള വല്ല സ്രഷ്ടാക്കളുമുണ്ടോ? അവന്‍ അല്ലാതെ മറ്റൊരു ഇലാഹും ഇല്ലതന്നെ! അപ്പോള്‍ നിങ്ങള്‍ എങ്ങനെയാണ് അവനില്‍ നിന്ന് തെറ്റിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്?

'നിങ്ങളുടെ മേലുള്ള അല്ലാഹുവിന്‍റെ അനുഗ്രഹം നിങ്ങള്‍ ഓര്‍മ്മിക്കുവീന്‍' എ ന്ന് പറഞ്ഞതില്‍ സ്രഷ്ടാവിന്‍റെ ഛായയില്‍ സൃഷ്ടിച്ചതും സ്വര്‍ഗ്ഗത്തില്‍ വെച്ചുതന്നെ ശ രിയും തെറ്റും വേര്‍തിരിച്ച് അറിയുന്നതിനുള്ള ഉരക്കല്ലായ അദ്ദിക്ര്‍ പഠിപ്പിച്ചതും മറ്റെല്ലാ സൃഷ്ടികളെക്കാളും ശ്രേഷ്ഠരാക്കിയതും കേള്‍വിയും കാഴ്ചയും ബുദ്ധിശക്തിയുമെ ല്ലാം നല്‍കി ഭൂമിയില്‍ അവന്‍റെ പ്രതിനിധികളായി നിശ്ചയിച്ചതുമെല്ലാം ഉള്‍പ്പെടുന്നു. ആകാശഭൂമികളെയും അവക്കിടയിലുള്ള മനുഷ്യരടക്കമുള്ള സര്‍വ്വവസ്തുക്കളെയും ആ റു നാളുകളില്‍ സൃഷ്ടിച്ച അല്ലാഹുവല്ലാതെ വിളിച്ചുപ്രാര്‍ത്ഥിക്കാനോ സഹായം തേടാ നോ ഭയപ്പെടാനോ ഭരമേല്‍പ്പിക്കാനോ ജീവിതത്തെക്കുറിച്ച് ഉത്തരം പറയാനോ അര്‍ ഹനായ മറ്റൊരാളും ഇല്ലതന്നെ എന്നിരിക്കെ അദ്ദിക്ര്‍ പരിചയപ്പെടുത്തുന്ന ഈ അല്ലാ ഹുവില്‍ നിന്ന് ജനങ്ങളെ തെറ്റിച്ച് പിശാചിന്‍റെ വലയത്തിലേക്ക് കൊണ്ടുപോകുന്നത് മ നുഷ്യപ്പിശാചുക്കളായ കപടവിശ്വാസികളല്ലാതെ മറ്റാരുമല്ല. 16: 18; 28: 62-64; 63: 4 വിശദീ കരണം നോക്കുക.