( അന്നഹ്ൽ ) 16 : 18

وَإِنْ تَعُدُّوا نِعْمَةَ اللَّهِ لَا تُحْصُوهَا ۗ إِنَّ اللَّهَ لَغَفُورٌ رَحِيمٌ

അല്ലാഹുവിന്‍റെ അനുഗ്രഹത്തെ നിങ്ങള്‍ എണ്ണിക്കണക്കാക്കിയാല്‍ അതിന് നി ങ്ങള്‍ക്ക് സാധിക്കുന്നതല്ല, നിശ്ചയം അല്ലാഹു ഏറെപ്പൊറുക്കുന്ന കാരുണ്യ വാന്‍ തന്നെയാകുന്നു.

മനുഷ്യന് തന്‍റെ റൂഹില്‍ നിന്ന് റൂഹ് നല്‍കുകയും അതിന് സഞ്ചരിക്കാന്‍ മാ താവിന്‍റെയും പിതാവിന്‍റെയും ബീജങ്ങള്‍ കൂട്ടിയോജിപ്പിച്ച് ശരീരമാകുന്ന വാഹനം ഒരുക്കുകയും ചെയ്തവനാണ് അല്ലാഹു. അവന്‍റെ ശരീരത്തിലെ ഓരോ കോശവും അല്ലാഹുവിന്‍റെ അനുഗ്രഹങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാല്‍ ഈ അനുഗ്ര ഹങ്ങളെല്ലാം നല്‍കിയ അല്ലാഹുവിനോട് നിഷേധവും കൂറില്ലായ്മയും വഞ്ചനയും അക്രമവും കാണിച്ചിട്ടും കാരുണ്യവാനും ക്ഷമാശീലനുമായ അവന്‍ വ്യക്തിയുടെ സ കല നന്ദികേടുകളും ജനതയുടെ സര്‍വ്വ ധിക്കാരങ്ങളും ക്ഷമിക്കുകയും തന്‍റെ കാരുണ്യം തുടര്‍ന്നും നല്‍കിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. സ്രഷ്ടാവിന്‍റെ ഗുണവിശേഷങ്ങളും അധികാരാവകാശങ്ങളും മറ്റുള്ളവര്‍ക്ക് വകവെച്ചുകൊടുക്കുകയും അനുഗ്രഹദാതാവി നോട് കാണിക്കേണ്ട നന്ദി മറ്റുള്ളവരോട് കാണിക്കുകയും ചെയ്യുന്നവരില്‍ നിന്ന് അല്ലാ ഹു തന്‍റെ ഔദാര്യം ഇഹത്തില്‍ എടുത്ത് കളയുന്നില്ല. അല്ലാഹുവിനെ സൃഷ്ടികര്‍ ത്താവും അനുഗ്രഹദാതാവുമായി അംഗീകരിക്കുന്നതോടൊപ്പം തന്നെ അവനോട് നന്ദി കേടും അതിക്രമവും കാണിക്കുകയും അനുസരണക്കേടില്‍ ആപതിക്കുകയും ചെയ്യു ന്നവരുടെ മേലിലും ഇഹലോക ജീവിതകാലം മുഴുവന്‍ അല്ലാഹു അനുഗ്രഹം ചെയ്യുന്നു. അഥവാ പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനില്‍ക്കാന്‍ ഉപയുക്തമായ അദ്ദിക്ര്‍ അറിഞ്ഞിട്ട് മൂടിവെക്കുന്ന 41: 26-28 ല്‍ പറഞ്ഞ, അല്ലാഹുവി ന്‍റെ ശത്രുക്കളായ കപടവിശ്വാസികള്‍ക്കുപോലും ഇഹലോകത്ത് ജീവിതാനുഗ്രഹങ്ങള്‍ നല്‍കിയിട്ടുള്ള നിഷ്പ ക്ഷവാനാണ് അവന്‍. മരണശേഷം അവര്‍ക്ക് ലഭിക്കുന്ന നരകമാകട്ടെ, അത് അവര്‍ സ്വയം സമ്പാദിക്കുന്നതാണ്. അല്ലാതെ നിഷ്പക്ഷവാനായ അല്ലാഹു അവന്‍റെ അടിമക ളോട് അല്‍പം പോലും അനീതി കാണിക്കുകയില്ല. 7: 96, 150; 14: 34; 43: 32-35 വിശദീകരണം നോക്കുക.