( യാസീന്‍ ) 36 : 18

قَالُوا إِنَّا تَطَيَّرْنَا بِكُمْ ۖ لَئِنْ لَمْ تَنْتَهُوا لَنَرْجُمَنَّكُمْ وَلَيَمَسَّنَّكُمْ مِنَّا عَذَابٌ أَلِيمٌ

അവര്‍ പറഞ്ഞു: നിശ്ചയം നിങ്ങളെ ഞങ്ങളുടെ ദുഃശ്ശകുനമായിട്ടാണ് ഞങ്ങള്‍ കാണുന്നത്, നിങ്ങള്‍ ഇതില്‍ നിന്ന് വിരമിക്കുന്നില്ലെങ്കില്‍ ഞങ്ങള്‍ നിങ്ങളെ കല്ലെറിയുകതന്നെ ചെയ്യും, ഞങ്ങളില്‍ നിന്നുള്ള വേദനാജനകമായ ശിക്ഷ നി ങ്ങളെ ബാധിക്കുകതന്നെ ചെയ്യും.

നശിപ്പിക്കപ്പെടാന്‍ അര്‍ഹരായ ഒരു ജനത ഗുണകാംക്ഷികളായി അവരിലേക്ക് ചെ ല്ലുന്ന പ്രവാചകന്മാരെയോ വിശ്വാസികളെയോ സ്വീകരിക്കുകയില്ല. മറിച്ച് അവരെ ദുഃശ്ശ കുനമായി കാണുകയും തള്ളിപ്പറയുകയും അവരെ നാട്ടില്‍ നിന്ന് പുറത്താക്കാനുള്ള ഗൂ ഢാലോചനകളില്‍ ഏര്‍പ്പെടുകയുമാണ് ചെയ്യുക. 7: 130-131; 8: 30; 27: 48-51 വിശദീകര ണം നോക്കുക.